സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2024-27

2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 107 കുട്ടികളിൽ നിന്നും 41 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.