ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
42049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42049
യൂണിറ്റ് നമ്പർLK/2018/42049
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനതപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർറിസാന
ഡെപ്യൂട്ടി ലീഡർനവീൻ എഎച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിതീഷ്
അവസാനം തിരുത്തിയത്
30-07-202442049
2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ജൂലൈ 25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ബിന്ദു ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി സാർ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സാർ  എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ നിതീഷ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ  തുടർ പ്രവർത്തനങ്ങൾ ഗ്രേഡിങ് തുടങ്ങിയ മേഖലകൾ മാസ്റ്റർ ട്രെയിനർ ബിജിൻ സാർ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് വർക്ക് ഡയറി ബിജിൻ സാർ എച്ച് എമ്മിനും പിടിഎ പ്രസിഡണ്ടിനും നൽകി പ്രകാശനം ചെയ്തു.  തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ അനഘ,നസ്രിയ അൽഅമൽ എന്നീ കുട്ടികൾ ലിറ്റിൽകൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ അവതരപ്പിച്ചു.

ഏകദിനക്യാമ്പിന്റെ ചിത്രങ്ങൾ കാണാം ഈ കണ്ണിയിലൂടെ....[1]