ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ റേഡിയോ
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്, പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.
ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു
സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്
യോഗ പരിശീലനം=
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.