ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ

  • ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിട്ടുണ്ട്

കമ്പ്യൂട്ടർ ലാബ്‌

യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

ഓഫീസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു

നവീകരിച്ച ലൈബ്രറി

പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ്. ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമ‍ുണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലൈബ്രേറിയൻ ചാർജ് വഹിക്കുന്ന സലീം മാസ്റ്ററാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന്ത്.പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. 1) 4600 ലേറെ സ്കൂൾ  ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്.പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്.അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു.അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു.സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു.എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന്  സമയവും കൺവീനർമാരെയും നിശ്ചയിച്ചു.വായനയിലും  താല്പര്യമുള്ളവർക്കും  സർഗശേഷിയുള്ളവർക്കും  പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും  അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്.  ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്

  • ആകർഷണീയമായ ക്ലാസ്സ്മുറികൾ
  • ടോയിലറ്റ്‌സ്

മഴവെള്ള സംഭരണി

മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പാചകപ്പുര
  • ഓഡിറ്റോറിയം
  • ഡൈനിങ് ഹാൾ
  • ടിങ്കറിങ് ലാബ്
  • സയൻസ് ലാബ
സ്കൂൾ ബസ്===

സ്കൂളിന് 2 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. നെല്ലിക്കുത്ത്, വെള്ളാങ്ങാട് ,ഒലിപ്പാക്കാട് ,വെട്ടിക്കാട്ടിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.മായി സ്കൂൾ ബസ്

  • ഡിജിറ്റൽ ലൈബറി

കംപ്യൂട്ടർ ലാബ്

യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പ്രമാണം:18028 interial.jpg