മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.
1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൈലാടി യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ചെയ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ്
ഈ സ്കുൂളിനു തുടക്കം കുറിച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങിത്.