എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു

സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വിരിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു.

വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ

ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും  സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ,  റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

വായനദിനം 2024

വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.


ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വായനദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടത്തി

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ്‌ ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

അക്ഷര ചുമര്

      ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി.

അക്ഷരങ്ങളുടെ എഴുത്തുകാർ

സീഡ് ക്ലബ്ബിൻറെ കീഴിൽ സാഹിത്യകാരന്മാരുടെ ആൽബപ്രസിദ്ധീകരണവും നടന്നു അക്ഷരങ്ങളുടെ എഴുത്തുകാർ എന്ന ആൽബം സ്കൂൾ ലൈബ്രറി നൽകുകയുണ്ടായി. വളരെ വലുതും വ്യത്യസ്ത രീതിയിലും ഉള്ളതുമായ ഒരു ആൽബം ആയിരുന്നു പ്രശസ്ത സാഹിത്യകാരൻ പ്രകാശനം ചെയ്തത്.

കവി പരിചയം (20/7/2023 തുടരുന്നു)

വായനാവാരത്തോടനുബന്ധിച്ച്  രാവിലെ പ്രാർത്ഥനയ്ക്കുശേഷം കുമാരനാശാനെ കുറിച്ച് മിർഫ വളരെ നല്ല രീതിയിൽ പരിചയപ്പെടുത്തി.

ചാർട്ട് പ്രദർശനം

20/7/ 2023 ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്സിൽ ചാർട്ടുകൾ പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു ഒരു ക്ലാസ്സിൽ മൂന്ന് ചാർട്ട് വീതം എന്ന മത്സരം ആയിരുന്നു നടന്നിരുന്നത്. വളരെ വ്യത്യസ്തമായതും ആകർഷകമായ പലതരം ചാർ ട്ടുകൾ ആയിരുന്നു ഓരോ ക്ലാസിലും കുട്ടികൾ ഉണ്ടാക്കിയിരുന്നത്

വായനാദിന മാസാചരണം മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു നവ്യാനുഭവങ്ങൾതേടി വിരിപ്പാടം യു പി സ്കൂൾ വിദ്യാർത്ഥികൾ

വായനാദിന- മാസാചരണത്തിൻ്റെ ഭാഗമായി എ എം യുപി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ വിദ്യാരംഗം വിദ്യാർത്ഥികൾ മുത്തശ്ശി യോടൊപ്പം കഥ പറഞ്ഞു. കുളങ്ങര പ്രദേശത്ത് കോഴിപ്പറമ്പത്ത്  ഇത്താരി മുത്തശ്ശിയോടൊപ്പമാണ് ഒത്തിരിനേരം കഥയും പാട്ടുമായി കുട്ടികൾ ചിലവഴിച്ചത്. പണ്ടത്തെ ഞാറ്റുപാട്ടുകളും, താരാട്ടുപാട്ടുകളും, നാടൻ പാട്ടുകളും മുത്തശ്ശിയോടൊപ്പം കുട്ടികൾ ആസ്വദിച്ച് പാടി.

സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം

അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937

മൈലാഞ്ചി മൊഞ്ചോടെ പ്രവർത്തിപരിചയ ക്ലബ്ബിന് തുടക്കം

പുതിയ അധ്യയന വർഷത്തിൽ ബലിപ്പെരുന്നാളിൻ്റെ മുന്നോടിയായി കുഞ്ഞു കൈകളിൽ മൊഞ്ചേറ്റി  കൊണ്ട് മെഹന്തി ഫെസ്റ്റും പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനവും നടന്നു.പരിപാടിയിൽ വ്യത്യസ്തതയുടെ മികവുകൾ വരച്ചു കാട്ടി വിദ്യാർത്ഥികൾ. പി.ടി.എ പ്രസിഡന്റ്‌ ശ്രീ ജുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രവർത്തിപരിചയ ക്ലബ്ബ് കൺവീനവർ സിജി ടീച്ചർ സ്വാഗതവും സബീന ടീച്ചർ നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി

ലോക പരിസ്ഥിതി ദിനത്തിൽ വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും  സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'മുറ്റത്തെ മരുന്നുകൾ' ഔഷധ സസ്യ തോട്ട നിർമ്മാണത്തിനും തുടക്കം കുറിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കെ അലി ഔഷധ സസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ മഹേഷ്‌ മാസ്റ്റർ ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.

ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ്‌ ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്‌വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ

പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  പ്ലാസ്റ്റിക്കിനോട് നോ പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു

ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം

പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു  വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു

ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും

വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി.2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ  സ്കൂൾ പി ട്ടി എ പ്രസിഡന്റ്‌ ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു.

വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി.