എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


അക്വാ സ്റ്റാർസ്

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അക്വാ സ്റ്റാർസ് എന്ന പേരിൽ ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എ.എം.എം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഡോൾഫിൻ അക്കാഡമി നീന്തൽ പരിശീലകരായ നിതിൻ, അശ്വതി, അനന്തു എന്നിവരുടെ നേതൃത്വത്തിൽ 65 ഓളം കുട്ടികൾ പരിശീലനം നേടി.

പേടി വിടൂ - പേ വിഷബാധ തടയാം

 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ  അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.