എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

| Home | 2024-27 | 2025-28 | 2026-29 |
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും വ്യാപനത്തിനായി കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് “സ്വതന്ത്ര വിജ്ഞാനോൽസവം” (Freedom Fest 2023) എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ആങ്ങമൂഴി എസ്.എ.വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.
പോസ്റ്റർ ഡിസൈൻ
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ (കുറഞ്ഞത് 5 എണ്ണം) എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും നേതൃത്വത്തിൽസ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തയാറാക്കി.
പ്രത്യേക അസംബ്ലി
2023 ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. ഈ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ വ്യത്യസ്ത കലാപരിപാടികളും അതോടൊപ്പം ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.