എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം 2025 സെപ്റ്റംബർ 22

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം 2025 സെപ്റ്റംബർ 22

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ ദിനവുമായി ബന്ധപ്പെട്ട്  2025 സെപ്റ്റംബർ 22-ാം തീയതി തിങ്കളാഴ്ച രാവിലെ 9.25-ന് ആങ്ങമൂഴി എസ്.എ.വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഈ അസംബ്ലിയിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. രാജേഷ് യോഹന്നാൻ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലീഡർ കുമാരി നേഹ ജോസഫ് സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

LK Main Home LK Portal LK Help

Home2024-272025-282026-29
  ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25   2023-26
 
Freedom Fest 2023

ഫ്രീഡം ഫെസ്റ്റ്


വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും വ്യാപനത്തിനായി കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് “സ്വതന്ത്ര വിജ്ഞാനോൽസവം” (Freedom Fest 2023) എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ആങ്ങമൂഴി എസ്.എ.വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.

പോസ്റ്റർ ഡിസൈൻ

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ നേതൃത്വത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തയാറാക്കി.

പ്രത്യേക അസംബ്ലി

2023 ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. ഈ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം വായിക്കുകയും ചെയ്തു.കുട്ടികൾ വ്യത്യസ്ത കലാപരിപാടികളും അതോടൊപ്പം ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പ്രമാണം:Freedom fest
freedom fest