ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhs vazhathope (സംവാദം | സംഭാവനകൾ)
ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
വാഴത്തോപ്പ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Gvhs vazhathope




ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് . മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 1972ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 - ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള്‍ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്‍ക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകള്‍ ഈ സ്കൂള്‍ ഗ്രൗണ്ടിലാണ് നടക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സര്‍ക്കാര്‍

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കാര്‍ത്ത്യായനി| ചന്ദ്രശേഖര കര്‍ത്താ | സൈമണ്‍ | കെ സി ചാക്കോ | നാരായണന്‍ | വി ആര്‍ ഗോപാലന്‍| എസ് എസ് കുമാരി | പി പി ജോസ് | അന്നക്കുട്ടി പി എം‍| സി ജോര്‍ജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എന്‍| | |മണിയപ്പന്‍ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന്‍ | അനിത കൃഷ്ണന്‍ | മുനീര്‍ എം|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്‍ശന്‍)
  • പ്രഭാ തങ്കച്ചന്‍ (പഞ്ചായത്ത് പ്രസിഡന്റ്)
  • സത്യന്‍ കെ ജി
  • ജോയി വര്‍ഗീസ്
  • എ പി ഉസ്മാന്‍
  • ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി