സി.പി.എൻ.യു.പി.എസ് വട്ടംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.പി.എൻ.യു.പി.എസ് വട്ടംകുളം | |
---|---|
വിലാസം | |
വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ വട്ടംകുളം, എടപ്പാൾ , 679578 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | cpnupsvattamkulam@gmail.com |
വെബ്‍സൈറ്റ് | cpnupsvattamkulamblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19257 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 406 |
ആകെ വിദ്യാർത്ഥികൾ | 797 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല .എ |
പി.ടി.എ. പ്രസിഡണ്ട് | നവാബ്.എം.എ |
അവസാനം തിരുത്തിയത് | |
16-03-2024 | 19257 |
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഭാരതത്തിലങ്ങോളമിങ്ങോളം അലയടിച്ച ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചലനങ്ങൾ നമ്മുടെ ഗ്രാമത്തിലും ഉണർവ്വരുളി. അക്ഷരാഭ്യാസവും ആധുനിക വിദ്യാഭ്യാസവും നേടണമെന്ന ചിന്ത സാർവ്വത്രികമായി. അറിവും കഴിവുമുള്ള പലരും ജാതി മതഭേദമന്യേ വിജ്ഞാന വിതരണത്തിനു മുന്നോട്ടുവന്നു.പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പലയിടത്തും രൂപം കൊണ്ടു. നമ്മുടെ സ്കൂൾ തുടങ്ങുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയായിരിക്കാം. അതിന്റെ നിയോഗം ശ്രീ .കാട്ടനാട്ടിൽ ഗോവിന്ദൻ നായർക്കായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. സ്കൂളുകൾ അപൂർവ്വമായ ആ കാലഘട്ടത്തിൽ മാനേജർമാരുടെ കുടുംബപരവും സാമൂഹികവുമായ സ്വാധീനം ദൂരെ നിന്നു പോലും കുട്ടികളെ ഇങ്ങോട്ടാകർക്ഷിക്കാൻ കാരണമായിട്ടുണ്ടാവാം. 1910 ലാണ് സ്കൂൾ തുടങ്ങിയത് എന്നാണ് കണക്കാക്കുന്നത്. 1911 ലെ അഡ്മിഷൻ രജിസ്റ്റർ സ്കൂളിലുണ്ട്. അതു പ്രകാരം 1.5.1911ൽ എട്ടു പേരുടെ ആദ്യ സംഘം സ്കൂളിൽ ചേർന്നതായി കാണുന്നു. കെ.വി.അച്ചുതൻ ,എ0. കുഞ്ഞുണ്ണി, കെ.വേലപ്പ, ടി.നാരായണി, ടി.ശങ്കരൻ, വി.മൂസ്സ,എം .പത്മനാഭൻ ,കെ ലക്ഷ്മി എന്നിവരാണവർ.വിദ്യാഭ്യാസ വർഷത്തിൽ ഏതവസരത്തിലും ഏതുക്ലാസിലും ചേരാൻ കഴിയുമായിരുന്നു. ആ കാലത്തെന്നു രേഖകൾ പറയുന്നു. ആദ്യവർഷം അവസാനിക്കുമ്പോൾ അതായത് 1912 മാർച്ച് വരെ 86 കുട്ടികൾ ചേർന്നിട്ടുണ്ട്. ശിശുക്ലാസ്സും ആ കാലത്തുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. അഞ്ചുവർഷംകൊണ്ട് കുട്ടികളുടെ എണ്ണം 387 ആയി ഉയർന്നു. പന്താവൂർ, കപ്പൂർ, കോലൊളമ്പ് ,എടപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടെ വന്നിരുന്നു. കാട്ടനാട്ടിൽ ഗോവിന്ദൻ നായരായിരുന്നു സ്ഥാപക മാനേജരെങ്കിലും സ്കൂൾനടത്തിപ്പ് നിർവഹിച്ചു പോന്നത് ശ്രീ കുഞ്ഞികൃഷ്ണൻ നായരായിരുന്നു മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗവുമായിരുന്ന ഇദ്ദേഹം. എലിമെൻറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകരത്തോടെ ഹയർ എലിമെണ്ടറി സ്കൂളായി ഉയർന്നു. ശാരീരികാസ്വാസ്ഥ്യം മൂലം കുഞ്ഞികൃഷ്ണൻ നായർ നടത്തിപ്പുചുമത്തല കുണ്ടുകുളങ്ങര പുലിയശ്ശേരി കൃഷ്ണൻ നായരെ ഏൽപ്പിച്ചു .പിന്നീട് ഒരു നിർ ബ്ബ ന്ധ രജിസ്റ്റർ പ്രകാരം പുളിയശ്ശേരി കൃഷ്ണൻ നായർ സ്കൂളിൻറെ ഉടമസ്‌ഥനും മാനേജരുമായി. പിന്നീട് മദ്രാസ് ഗവണ്മെന്റ് എഡ്യൂക്കേഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ആനക്കര ട്രെയിനിങ് സ്കൂളിന്റെ കീഴിലുള്ള സ്കൂളുകളെ ബേസിക് സ്കൂളാക്കി മാറ്റി. അങ്ങനെയുള്ള ഈ സ്കൂൾ സീനിയർ ബേസിക് സ്കൂലായി മാറി. ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ കുറച്ചുകാലം എട്ടാത്തരവുമുണ്ടായിരുന്നു. ദീർഘകാലം മാനേജരായിരുന്ന ശ്രീ: സി.പി.പരമേശ്വരൻ നമ്പീശന്റെ നാമം സ്വീകരിച്ചുകൊണ്ട് ഇന്ന് ഈ സ്കൂൾ സി.പി.എൻ.യു.പി.സ്കൂളായി നിലകൊള്ളുന്നു. പ്രാദേശിക സ്വാധീനവും ജനപിന്തുണയുമുള്ള പ്രഗത്ഭരായിരുന്നു അധ്യാപകർ. മുപ്പതുകളിൽ ഹെഡ്മാസ്റ്ററായിരുന്ന എസ്.പി.വെങ്കടേശ്വരയ്യർ ശ്രദ്ധേയനായിരുന്നു .അധ്യാപകരുടെ കഠിനമായ ശിക്ഷ പോലും സരസ്വതി പ്രസാദത്തിനുള്ള ശീട്ടുകളായി ജനങ്ങൾ കരുതി. ഈ കാലത്താണ് L ഷേപ്പ് കെട്ടിടമുണ്ടാക്കുന്നത്. എട്ടാംതരം ആരംഭിച്ചതും ഇക്കാലതാണത്രേ. നാല്പതുകളുടെ ആദ്യത്തിൽ മാനേജ്മെന്റും അധ്യാപകരും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാ സ ങ്ങളുടെ ഫലമായി ശ്രീ .കെ ഗോപാലൻ നായർ മാസ്റ്ററുടെ നേതൃത്വത്തിൽ ചില അധ്യാപകർ സ്കൂൾ വിടുകയും സമാന്ത രമായി പങ്ങപ്പൂശാലിയുടെ പീടി കപ്പുറത്തു ഒരു റൈവൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .മാനേജരുടെയും അധ്യാപകരുടേയും ശിക്ഷ്യമാരായിരുന്നു അക്കാലത്തെ അധ്യാപകരയിലധികവും .എന്നാൽ ഹെഡ്മാസ്റ്റർക്ക് കൂടുതൽ ശമ്പളം കൊടുക്കാൻ വേണ്ടി താങ്കൾക് കിട്ടുന്ന ശമ്പള പ്പൊതി യുടെ ഉള്ളടക്കം കണക്കില്ലാതെ കുറയുന്നതു ഏറെ നോക്കിനിൽക്കാൻ അവർക്കു കഴിഞ്ഞില്ല .സമാന്തരസ്കൂളിന്റെ ജന്മം അങ്ങനെ ആയിരുന്നു .മാസങ്ങളോളമെ അതു നിലനിന്നുള്ളു .അംഗികരം ലഭിക്കാതെ പോയ സമാന്തരസ്കൂളിൽ നിന്ന് ക്രമേണ അധ്യാപകരും വിദ്യാർത്ഥികളും മാതൃവിദ്യാലത്തിലേക്കു തന്നെ തിരിച്ചുപോന്നു .എന്നിരുന്നാലും റൈവൽ സ്കൂൾ സ്ഥാപനം അധ്യാപകമേഖലയിലെ ആദ്യ പോരാട്ടമായി കാണണം. ആത്മാഭിമാനനത്തിന്റെ കൊടിയുയർത്തി സംഘടനകൾ രംഗത്തുവരുന്നതിനെത്രെയോ കാലത്തിനു മുൻപാണ് ഈ സംഭവമെന്നും നാം കൂട്ടിവായിക്കേണ്ടതുണ്ട് . വെങ്കിടേശ്വരയ്യരെ തുടർന്ന് ശ്രീ .അയപ്പുമാസ്റ്ററും ശുകപുരത്തു മഠത്തിൽ രാമപ്പിഷാരോടിയും എസ്.പി.കുട്ടികൃഷ്ണപ്പിഷാരോടിയും ഹെഡ്മാസ്റ്റർമാരായി .തുടർന്നാണ് ദീർഘകാലം ഹെഡ്മാസ്റ്ററായിരുന്ന കെ .എം അച്യുതവാരിയർ സ്ഥാനമേൽക്കുന്നത് .പുളിയശേരി കൃഷ്ണൻ നായരിൽ നിന്ന് മാനേജുമെന്റ് ശുകപുരത്ത് പിഷാരത്ത് കുഞ്ഞിക്കൃഷ്ണ പിഷാരോടി, എസ്.എം കൃഷ്ണപ്പിഷാരോടി എന്നിവരിലൂടെ ചെമ്പുഴ പരമേശ്വരൻ നമ്പീശനിലെത്തുന്നു .ചെമ്പുഴ നീലകണ്ഠൻ നമ്പീശനാണ് സ്കൂൾ വാങ്ങിയതെങ്കിലും മാനേജുമെന്റ് അനുജൻ പരമേശ്വരൻ നമ്പീശനെ ഏൽപ്പിച്ചു. ഈ കാലത്താണ് ഭൗതികസൗകര്യങ്ങൾ സ്കൂളിൽ വർദ്ധിക്കുന്നതും. പുതിയ കെട്ടിടങ്ങളുണ്ടായി. കഴിയുന്നതും നാട്ടുകാരായ അധ്യാപകരെ നിയമിച്ചു . ഒരു സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രം കൂടിയാണ് .നമ്പൂതിരിമാരൊഴികെയുള്ള സവർണ്ണ ഹിന്ദുക്കളും ഈഴവ പ്രമാണിമാരും അല്പം ചില മുസ്ലിങ്ങളും മാത്രമാണ് ആദ്യകാല അദ്ധ്യേതാക്കൾ .ദേശീയ പോരാട്ടങ്ങളുടെ പ്രബുദ്ധത നാട്ടിൻ പുറങ്ങളിൽ ശക്തമായതോടെ നമ്പൂതിരിമാരും കീഴാളരും മുസ്ലിംപെൺകുട്ടികളുമൊക്കെ സ്കൂളിലേക്കു കൂട്ടമായി കടന്നുവരാൻ തുടങ്ങി.അയിത്തം ഒരു കാലത്തും സ്കൂളിനെ ബാധി ച്ചിരുന്നില്ല .ഉച്ചഭക്ഷണം പലർക്കും ഉണ്ടയിരുന്നില്ല .ഒന്നോ രണ്ടോ പേർ പൊതിച്ചോർ കൊണ്ടുവരും അപൂർവം ചിലർ ഉണ്ണാൻ വീട്ടിലേക്കു പോകും.പിൽക്കാലത്തു CARE (കോ ഓപ്പറേറ്റീവ് അമേരിക്കൻ റിലീഫ് എവെരിവെർ )പദ്ധതിപ്രകാരം കുട്ടികൾക്കു ഉപ്പുമാവും പാലും കിട്ടിയിരുന്നു.പിന്നീടതും നിന്നു. പ്രവ്യുത്യുന്മുഖാവിദ്യാഭ്യാസത്തിന് മുൻപുതന്നെ ഇവിടെ പ്രധാ ന്യം നൽകിയിരുന്നു .1945 -1946 കാലം മുതൽ നെയ്ത്തു പഠിപ്പിച്ചിരുന്നു .രാഘവ പിഷാരോടി ആയിരുന്നു ആദ്യത്തെ ക്രാഫ്റ്റ് അധ്യാപകൻ .കച്ചവടാടിസ്ഥാനത്തിൽ തന്നെ മുണ്ടുകൾ നെയ്തിരുന്നതായി കേട്ടിട്ടുണ്ട് .അടുത്തകാലം വരെ നെയ്ത്തുപകര ണ ങ്ങൾ സ്കൂളിലുണ്ടായിരുന്നു.1962 മുതൽ കുട്ടികളെ തുന്നൽ പഠിപ്പിച്ചിരുന്നു .ഹിന്ദി 1960 ലാണ് ഇവിടെ പാഠ്യവിഷയമാകുന്നത് .1971 മുതൽ സംസ്കൃതവും അറബിക്കും 1981 മുതൽ ഉറുദുവും പാഠ്യവിഷയങ്ങളായി .അറുപതുകളിലും എഴുപതുകളിലും സ്കൗട്ട് ബാച്ചും ഇവിടെയുണ്ടായിരുന്നു. ഇന്നു 900ത്തോളം വിദ്യാർത്ഥികളും 29 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട് .ശ്രീ: സി പി .പരമേശ്വരൻ നമ്പീശനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ . അക്കാദമിക് രംഗത്തും കലാകായികരംഗങ്ങളിലും ഉജ്‌ജുലമായ ഒരു പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട് അത് ഉത്തരോത്തരം മെച്ചപ്പെട്ടുവരുന്നു .ഉപജില്ലാ ജില്ലാ തലങ്ങളിൽ എല്ലാ വർഷവും മികച്ച വിജയം കാരസ്ഥാമാക്കുന്നുണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ ഉന്നതനിലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്‌ഥരെയും പ്രൊഫെഷനലുകളെയും സാഹിത്യകാരമാരെയും കലാകാരമാരെയും രാഷ്ട്രീയപ്രവർത്തകരെയും ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് വട്ടംകുളം പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം കൂടിയാണ് ഈ വിദ്യാലയം .വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വവിദ്യാര്ഥികളും കൂടിയൊരുക്കാറുള്ള സ്കൂൾ വാർഷികങ്ങൾഈ പ്രദേശത്തിന്റെ ഉത്സവമായിരുന്നു. മാത്രമല്ല ,ഈ പ്രദേശത്തുനടക്കുന്ന എല്ലാ കലാ സാഹിത്യ കായികപ്രവർത്തനങ്ങളുടെയും കേന്ദ്രം പണ്ടും ഇന്നും ഈ വിദ്യാലമാണെന്ന് അഭിമാനത്തോടെ നമുക്കു സ്മരിക്കാം
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറി - 27 ഓഫീസ് മുറി - 1 ഭക്ഷണ ശാല - l സ്റ്റോർ റൂം - 1 സ്മാർട്ട് ക്ലാസ്സ്‌റൂം - l കക്കൂസ് - 8 യൂറിനൽ - 35 ആൺകുട്ടികൾക്ക് - 20 പെൺകുട്ടികൾക്ക്- 15 കിണർ - 1 ടാപ്പ് - 50 എണ്ണം വാട്ടർ ടാങ്ക് - 4 ബയോഗ്യാസ് പ്ലാന്റ് - 1 കപ്യൂട്ടറുകളുടെ എണ്ണം - 9 ലൈബ്രറി - 1 ഏകദേശം 2000 പുസ്തകങ്ങൾ സ്കൂൾ ബസ് - 1 അധ്യാപകരുടെ സ്റ്റാഫ് റൂം - 2 പ്രീ പ്രൈമറി ക്ലാസ്സ് മുറി - 4 സ്റ്റേജ് - 1 കളിസ്ഥലം - 15 സെന്റ് പൂന്തോട്ടം - 1 സെന്റ് ഔഷധത്തോട്ടം- അര സെന്റ് പച്ചക്കറിത്തോട്ടം - 2 സെന്റ്, ചുറ്റുമതിൽ ഉണ്ട്. വാട്ടർ കണക്ഷൻ സ്പീക്കർ എൽ സി ഡി പ്രൊജക്ടർ ലാപ്ടോപ്പ് ഫയർ എക്സ്റ്റിംഗ്ഷൻ റാമ്പ് വിത്ത് റെയിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടപ്പം പാഠ്യേതരപ്രവർത്തനങ്ങളുടെ മൂല്യവും പ്രാധാന്യവും ചോർന്നു പോകാതെ സമന്യയിപ്പിച്ചു കൊണ്ടുപോകുന്നതാണു ഈ വർഷത്തെ കലാ കായിക പ്രവർത്തിപരിചയ മേളകളുടെ വിജയത്തിനാധാരം.സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ ഉണ്ടാക്കുകയും അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഊർജിതമായി പ്രവർത്തിക്കുകയും ചെയ്ന്നു .പ്രവൃത്തിപരിചയം ,ചിത്രംവര ,കായികശേഷികൾ വികസിപ്പിക്കൽ ,സംഗീതം ,നൃത്തം ,കഥാകവിത ക്യാമ്പുകൾ ,തുടങ്ങി ഒട്ടനവധി മേഖലകൾ സമ്പന്നമാക്കുകയും വിജയപഥത്തിലെത്തിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയത്തിലൂന്നിയ ദൈനംദിനജീവിതത്തിലേക്കാവശ്യമായ പല വസ്തുക്കൾ (ചോക്ക് ,സോപ്പ് ,ചവിട്ടി ,ബാഡ്മിന്റൺ നെറ്റ് തുടങ്ങിയവ ) ചെയ്തു പഠിക്കാൻ പരിശീലനം നൽകുന്നു.ആനുകാലിക വിഷയങ്ങൾ പരിചയപെടുത്തുന്നതിനായി ക്വിസ് പരിപാടികൾ പഠന പ്രവർത്തനങ്ങളോടപ്പം സജീവമായി നടന്നുവരുന്നു.വിദ്യാരംഗത്തിന്റെ സജീവമായ പങ്കാളിത്തം കുട്ടികളിൽ സാഹിത്യാഭിരുചി വർധിപ്പിക്കാൻ സഹായിക്കുന്നു.
മൾട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ്
പ്രധാന കാൽവെപ്പ്:
==മൾട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ്
ജൈവപച്ചക്കറിക്കൃഷി : സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട .പച്ചമുളക് ,മരച്ചീനി )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത് .അതിനു സ്കൂളിലെത്തന്നെ രക്ഷിതാവും കർഷകനും കൂടിയായ മേൽനോട്ടത്തിൽ ഫലപ്രദമായി മുന്നോട്ടുപോകുന്നു .സ്കൂളിൽ നടത്തിയ ജൈവപച്ചക്കറി പ്രദര്ശനവും വിപണനവും ജനശ്രദ്ധ നേടി .കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചരിക്കൽ പ്രദർശനത്തിൽ കൊണ്ടുവന്നിരുന്നു .ധാരാളം ആളുകൾ പ്രദർശനം കാണുന്നതിനും വാങ്ങുതിനുമായി സ്സ്‌ക്കൂളിൽ എത്തി
മുൻ സാരഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
==വഴികാട്ടി=={{#multimaps: 10.795214, 76.024840 | width=800px |zoom=16 }}
'
ബസ്സ് മാർഗ്ഗം : തൃശൂർ - കോഴിക്കോട് റോഡിൽ എടപ്പാൾ കേന്ദ്രത്തിൽ നിന്നും പട്ടാമ്പി വഴി 1.5 കിലോമീറ്റർ ദൂരത്തിൽ വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ട്രെയിൻ മാർഗ്ഗം : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 9 കി.മീ ദൂരത്തിൽ എടപ്പാൾ-പട്ടാമ്പി റോഡിൽ 1.5 കി.മീ. ദൂരത്ത് വട്ടംകുളo അങ്ങാടിയുടെ ഹൃദയഭാഗത്തായി സി.പി.എൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19257
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ