എ.എം.എം.എൽ.പി.എസ്. പുളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ് ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ പുളിക്കൽ എന്ന പ്രദേശത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 15 കാലഘട്ടത്തിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്
എ.എം.എം.എൽ.പി.എസ്. പുളിക്കൽ | |
---|---|
വിലാസം | |
പുളിക്കൽ മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | ammlpspkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18351 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
14-03-2024 | AMMLP |
ചരിത്രം
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു.
വിജ്ഞാനത്തിന്റെ തേൻ നുകരാനായി എത്തുന്ന കുരുന്നുകളിലെ കലാകായിക ശാസ്ത്ര വൈജ്ഞാനിക നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽക്കൂട്ടാണ്.
ഭേദമന്യേ പ്രവർത്തിക്കുന്ന സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഏറെ പ്രശംസനീയമാണ്. ഇന്ന് ഹൈടെക് ക്ലാസ് മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും കട്ട വിരിച്ച് നടുമുറ്റവും ചൂടിനെ പ്രതിരോധിക്കാൻ ഇലപ്പന്തലും കുറ്റമറ്റ ശുദ്ധജല വിതരണ സംവിധാനവും നവീകരിച്ചാൽ ലൈബ്രറിയും സയൻസ് ഗണിത ലാബുകളും കിഡ്സ് പാർക്കും എടുത്തു പറയേണ്ടവയാണ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് സ്കൂളിൽ ഒരു ടാലന്റ് ലാബ് പ്രവർത്തിച്ചുവരുന്നു. സ്കേറ്റിംഗ്,നൃത്തം,കരാട്ടെ ചിത്രരചന, ഫുട്ബോൾ തുടങ്ങിയവ ഈ ലാബിന്റെ കീഴിൽ നടന്നുകൊണ്ടിരി
ഭൗതിക സൗകര്യങ്ങൾ
{{#multimaps:11.792681, 75852605 | zoom=18}}