എ.എം.എൽ.പി.സ്കൂൾ താനാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.സ്കൂൾ താനാളൂർ
വിലാസം
TANALUR

AMLPS TANALUR
,
TANALUR പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 12 - 1907
വിവരങ്ങൾ
ഇമെയിൽamlpstanalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19655 (സമേതം)
യുഡൈസ് കോഡ്32051100212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർപഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ207
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല . ടി. ഡി
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ . ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകർ കാലഘട്ടം
1 ലീല 2022-2023
2 സതി 2023-2024

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ലാണ്. വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു പിലാത്തോട്ടത്തിൽ മൊയ്‌തീൻ കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.

രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.നിലവാരമുള്ള ഓഫീസ് സംവിധാനവും ,കമ്പ്യൂട്ടർ ലാബും ,സ്കൂൾ അങ്കണത്തിൽ സന്ദേശങ്ങൾ അറിയിക്കുന്നതിന് മൈക്രോഫോൺ സൗകര്യവും ,ജൈവ വൈവിധ്യ ഉദ്യാനവും ,ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളും ,കളിസ്ഥലവും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്മാർട്ട് ക്ലാസ് റൂം ,പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് , വിദ്യാർത്ഥികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം എന്നിവ സ്കൂളിൻ്റെ പുരോഗതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുന്നു.

ചിത്രശാല

വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. ഇവിടെ അമർത്തുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ളബ്
  • ഹരിത ക്ളബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • അറബിക് ക്ളബ് (അലിഫ്)

വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൂക്കയിൽ വഴി വട്ടത്താണിയിൽ നിന്ന് താനാളൂർ റോഡിലേക്ക് തിരിഞ്ഞ് താനാളൂർ ചുങ്കത്ത് നിന്ന് ഇടത്തോടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

വൈലത്തൂർ വഴി താനാളൂർ റോഡിൽ ചുങ്കത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.


Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_താനാളൂർ&oldid=2531688" എന്ന താളിൽനിന്ന് ശേഖരിച്ചത്