സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .തോമസ് എൽ .പി സ്കൂൾ പുന്നത്തുറ.

സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ ഈസ്റ്റ്‌

പുന്നത്തുറ ഈസ്റ്റ് പി .ഓ കോട്ടയം
,
പുന്നത്തുറ ഈസ്റ്റ്‌ പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0481 2546707
ഇമെയിൽstthomaslps100@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31425 (സമേതം)
യുഡൈസ് കോഡ്32100300206
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്ഷിജോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അഭിവന്ദ്യ  മാക്കീൽ  പിതാവിന്റെ  കാലത്തു 1906 ൽ പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന് ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം .അന്നത്തെ വികാരിയും പ്രഥമ മാനേജരും ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ ആയിരുന്നു .ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  1. 31425-കമ്പ്യൂട്ടർ ലാബ് .png
    സ്ക്കൂൾ ലൈബ്രറി
  2. കമ്പ്യൂട്ടർ ലാബ്
    കമ്പ്യൂട്ടർ ലാബ് 
  3. കളിസ്ഥലം
    കളിസ്ഥലം

വിസിറ്റേഷൻ കോൺവെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലാണ് നിലവിൽ അധ്യയനം നടക്കുന്നത്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്   
1 സി .എം എമെരിറ്റ 1957-1961
2 സി .അന്ന ടി ചാക്കോ 1961-1965
3 സി .മേരി ടി 1965-1969
4 സി .മേരി ലില്ലിസ് 1969-1970
5 സി .എം നെപുംസിയ 1970-1975
6 സി .എം ഫോർമോസ 1975-1979
7 സി .മേരി സൈമൺ 1979-1980
8 സി .എം ടെസ്സി 1980-1982
9 എം .എസ് മേരി 1982-1983
10 മേരി പി .ജെ 1983-1986
11 സി .എം പാസ്കലിന 1986-1991
12 സി .കെ .സി ഏലിയാമ്മ 1991-1995
13 സി .ആനി ജോസഫ് 1995-1998
14 ഓ .എം ജോസഫ് 1998-2003
15 വി .ടി ജോണി 2003-2004
16 സി .ഷേർളി ചാക്കോ 2004-2009
17 സി .തങ്കമ്മ പി .ജെ 2009-2014
18 ജോസ് പി .എം 2014-2018
19 ഏലിയാമ്മ എബ്രഹാം 2018-2021
20 സി .മിനിമോൾ ജോൺ 2021-2023
21 മിനി ജോസഫ്‌ 2023-

നേട്ടങ്ങൾ

വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി മഹത്‌വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞ 121 വർഷത്തെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട് .അക്കാദമിക തലത്തിലും മികച്ച നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും എൽ .എസ് .എസ് പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുകയും സ്കോളർഷിപ് കരസ്ഥമാക്കുകയും ചെയ്യുന്നു .നിരവധി എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകിവരുന്നു .കല -കായിക -പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുത്തു ഗ്രേഡുകൾ സ്വന്തമാക്കുകയും ചെയ്തുവരുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാജു പുന്നോടത്ത്‌  - കഥാകൃത്തു

വിറ്റോ സൈമൺ  - സ്പെഷ്യൽ ഒളിമ്പിക്സ്  മെഡൽ ജേതാവ്

നിബിൻ എബ്രഹാം - ആർമി

ഓണാഘോഷം

വിപുലമായ ഓണാഘോഷപരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട് .പി .ടി .എ യുടെ നേതൃത്വത്തിലാണ് ഓണസദ്യ .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ നടത്തിവരുന്നു . കലാപരിപാടികളും അവതരിപ്പിക്കുന്നു .കോവിഡ് സാഹചര്യത്തിൽ ഓൺലൈനായും ആഘോഷം സംഘടിപ്പിച്ചു .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

പ്രവർത്തന റിപ്പോർട്ട്

ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ലഘുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Map