ഗവ. എൽ പി സ്കൂൾ, വഴുവാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, വഴുവാടി | |
---|---|
വിലാസം | |
വഴുവാടി തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ജൂൺ - 1912 |
വിവരങ്ങൾ | |
ഇമെയിൽ | lpsvazhuvady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36210 (സമേതം) |
യുഡൈസ് കോഡ് | 32110700904 |
വിക്കിഡാറ്റ | Q87478841 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി തലം |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി പി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | നീതു മറിയം |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.................ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിലെ വാർഡ് 1 ൽ സ്ഥിതിചെയ്യുന്ന ജി. എൽ. പി. എസ്സ് വഴുവാടി 1912 ഇൽ സ്ഥാപിതമായതാണ്...............
ചരിത്രം
ഈ വിദ്യാലയം 1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ ഏറാംതോട്ടം വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം ടൈൽ വിരിച്ചിട്ടുള്ളതാണ്. അടച്ചുറപ്പുള്ള ഓഫീസ് ഉണ്ട്.സ്കൂളിന് വൃത്തിയുള്ള പാചകപ്പുര ഉണ്ട്.കൂളിന് ചുറ്റുമതിൽ ഉണ്ട്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡുകളും , പ്രൊജക്ടർ, ലാപ്ടോപ്, നെറ്റ് കണക്ടിവിറ്റി,വൈറ്റ് ബോർഡും , മേശ,ബെഞ്ച്,ഷെൾഫുകളും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവിശ്യമായ കളിസ്ഥലം ഉണ്ട്.ശലഭ ഉദ്യാനം ഉണ്ട്. കുടിവെള്ളത്തിനാവിശ്യമായ സംവിധാനം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ജലജ . വി. പൈ,ഫിലോമിന സി. ജെ, എസ്സ്. ജയശ്രീ , ലതകുമാരി കെ. ജി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ഉപജില്ല കലോത്സവത്തിൽ പങ്കാളിത്തവും സമ്മാനങ്ങളും കരസ്ഥമാക്കി, ഉപജില്ലാതലമത്സരങ്ങളിൽ പങ്കാളിത്തം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. കെ. കുഞ്ഞ് കുഞ്ഞ് (റിട്ട. SBI മാനേജർ )
ഇശോ. പി. മാത്യു (വിദേശ എംബസിയിൽ ഉന്നത ഉദ്യോഗസ്ഥൻ )
Dr.അലക്സാണ്ടർ
മണപ്പുറത്ത് നൈനാൻ(സ്വാതന്ത്ര സമര സേനാനി )
എബി ജോൺ (വെഹിക്കിൾ ഇൻസ്‌പെക്ടർ)
ഉണ്ണിത്താൻ (റിട്ട. സീനിയർ സൂപ്രണ്ട്,എഡ്യൂക്കേഷൻ )
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36210
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എൽ പി തലം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ