സെന്റ്,മേരീസ് എൽ പി എസ് തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




സെന്റ്,മേരീസ് എൽ പി എസ് തൃപ്പൂണിത്തുറ
വിലാസം
തൃപ്പുണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484 2776818
ഇമെയിൽstmarystpra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26432 (സമേതം)
യുഡൈസ് കോഡ്32081300402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയറാണി ജോസഫ്‌ . സി
പി.ടി.എ. പ്രസിഡണ്ട്അനു സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ ബിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം:

കൊച്ചി രാജവംശത്തിൻ്റെ ഭരണാസിരാകേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയുടെ നഗരഹൃദയഭാഗത്തു സെൻറ് മേരിസ് ഫൊറോനാ പള്ളിയുടെ അധീനതയിലുള്ള വിദ്യാലയം. പ്രസിദ്ധമായ അന്ധകാര തോടും പൂർണത്രയീശ അമ്പലവും നടമാ പള്ളിയും ഈ വിദ്യാലയത്തിന്റെ ചുറ്റും സ്ഥിതി ചെയുന്നു. തൊണ്ണൂറു വർഷങ്ങൾക്കു മുമ്പ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറ കത്തോലിക്കാ പള്ളിയിലെ ഉൾവതിഷ്ണുക്കളായ പൂർവികരുടെ തീരുമാനപ്രകാരമാണ് ഈ സ്കൂൾ ആരംഭിച്ചത്. ബാലാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും സ്കൂൾ അതിൻ്റെ പ്രവർത്തനം അഭങ്കുരം തുടർന്ന് പോന്നു. കാലം കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യാനന്തര വിദ്യാഭാസം ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളിൽ മുഖ്യ സ്ഥാനം നേടുകയും സാർവത്രിക വിദ്യാഭ്യസം എന്ന ലക്ഷ്യത്തിലേക്കു സമൂഹം ഒന്നടങ്കം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇവിടെ വിദ്യ അഭ്യസിച്ചവർ സമൂഹത്തിന്റെ നാനാ മേഖലകളിലും വെള്ളി വെളിച്ചം വിതറുന്നു. ഈ സ്കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലുള്ള ചാലക ശക്തി അർപ്പണ മനോഭാവമുള്ള മാനേജ്‌മന്റ് ആണ്. പഴയ സ്കൂൾ കെട്ടിടം പൊളിച്ചു ആധുനിക രീതിയിലുള്ള മൂന്നു നില കെട്ടിടം പണിതു സ്കൂളിന്റെ മുഖച്ചയായ മാറ്റി മാനേജ്മെന്റിന്റെ പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചു. 2010 വർഷത്തിൽ ഈ സ്കൂളിന്റെ നേതൃത്വം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയിൽ ലയിപ്പിച്ചു പ്രവർത്തന ശക്തി വർധിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ:-

നഗര ഹൃദയത്തിൽ സ്ഥാപിതമായിരിക്കുന്ന പുരാതനവും പ്രൗഢവുമായ 13 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം. സ്മാർട്ട് ക്ലാസ് സംവിധാനത്തോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ്. ടൈൽ പാകിയും മെറ്റൽ വിരിച്ചും വൃത്തിയായിരിക്കുന്ന സ്കൂൾ മുറ്റം. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന കളിയുപകരണങ്ങൾ. ശിശു സൗഹ്രദ അന്തരീക്ഷം ഒരുക്കിയിരിക്കുന്ന സ്കൂൾ അങ്കണം. വൃത്തിയും വെടിപ്പുമുള്ള പാചക ശാല. കുട്ടികൾക്ക് യാത്രക്കായി വാഹന സൗകര്യം ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ടയേർഡ് ജഡ്‌ജി ശ്രീ പയസ് കുര്യാക്കോസ്  , അഞ്ജൻ സതീഷ് എന്നിവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർഥികൾ ആണ്

വഴികാട്ടി


Map