ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം/2023-24
| Home | 2026-27 |
വായനദിനം
ജൂൺ 19 വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന്ഉദ്ഘോഷിച്ച പി. എൻ പണിക്കരുടെ ചരമ ദിനം നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ആചരിച്ചു.വിവിധ സാഹിത്യകൃതികളുടെ വായനാ കുറിപ്പുകൾ തയാറാക്കി എസ് കെ പൊറ്റക്കാടിന്റെ നൈൽ ഡയറി ബെന്യാമിന്റെ ആടുജീവിതം ബഷീറിന്റെ നീലവെളിച്ചം തേൻമാവ് എന്നിവ അവയിൽ ചിലതാണ്. വായനയുടെ വസന്തം എന്ന പേരിൽ ഒരു പോസ്റ്റർ രചന നടത്തി വായനയുടെ മഹത്വം വിളിച്ചോതുന്നതായി. കാട്ടുപൂവ് എന്ന കവിത യുടെ ദൃശ്യാവിഷ്ക്കാരം മുരുകൻ കാട്ടാക്കട യുടെ സൂര്യകാന്തി നോവ് എന്നിവ വായനദിനത്തിന് മാറ്റുകൂട്ടി.
ജൂലൈ 5 ബഷീർ ചരമദിനം
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ ആചരിച്ചു. അദ്ദേഹത്തിന്റെ കൃതികളായ മതിലുകൾ , പാത്തുമ്മയുടെ ആട് , പൂവൻപഴം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ വരയിലൂടെ എന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങൾ ആയ ആടിനെയും പോക്കറെയും കുട്ടികൾ വരയിലൂടെ പുന:സൃഷ്ടിചു.
ശില്പ ശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് എന്ത് എങ്ങനെ എന്ന വിഷയത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിഭാഗം ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഏറെ വിജ്ഞാനപ്രദമായിരുന്നു.
കേരള പ്പിറവി ദിനം
നവംബർ 1 കേരള പ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തെ കുറിച്ചുള്ള വിവരങ്ങൾ ,പൈതൃകം എന്നിവ ഉൾപ്പെടുത്തി പോസ്റ്റർ പ്രദർശനം എന്നിവ പരിപാടിയെ കൂടുതൽ വർണാഭമാക്കി. ശ്രേയ വിപിന്റെ പ്രസംഗം നാടൻപ്പാട്ട് കേരളത്തിൽ നിരകളാടും ദൃശ്യവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് ,പ്രസംഗം എന്നിവയും ഉണ്ടായിരുന്നു. കേരനിരകളാടും എന്ന സംഘനൃത്തം ചടങ്ങിന് മാറ്റു കൂട്ടി.
വിദ്യാരംഗം സബ്ജില്ലാ മത്സരം
വിദ്യാരംഗം സബ്ജില്ലാ മത്സരത്തിൽ കഥാരചന മാപ്പിള പ്പാട്ട് പദ്യം ചൊല്ലൽ മത്സരത്തിൽ അനാമിക ആദിത്യ ആർച്ച എന്നിവർ ജില്ലയിലേക്ക് അർഹത നേടി