ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/c/c2/42564_chedi.resized.jpg/330px-42564_chedi.resized.jpg)
സ്കൂൾ പ്രവേശനോത്സവം 2023-24
2023-24 പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ അതി ഗംഭീരമായി ആഘോഷിച്ചു. സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ കുട്ടികളെ അരിയിൽ ആദ്യാക്ഷരം കുറിക്കുകയും കുട്ടികൾക്ക് പ്രകൃതി സ്നേഹം ഉണർത്തുന്നതിനായി പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഒരു ചെടി സമ്മാനമായി നൽകുകയും ചെയ്തു. കൂടാതെ പഠനോപകരണങ്ങൾ സമ്മാനായി നൽകി .യുവ കവി ശ്രീ അഭിലാഷ് പദ്മ ഭൂഷൺ ലഭിച്ച ശ്രീമതി പുഷ്കല ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു.വർണാഭമായ ചടങ്ങുകളാൽ പ്രവേശനോത്സവം അതി ഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടന്നു.
പുതിയ കെട്ടിടോദ്‌ഘാടനം
![](/images/thumb/1/16/42564_newbulding.jpg/327px-42564_newbulding.jpg)
നമ്മുടെ എക്കാലത്തേയുംവലിയ സ്വപ്നാമായ പുതിയ ബിൽഡിംഗ് ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി v. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആദരിക്കുകയും 2017. ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുംസമ്മാനം നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട MLA. ശ്രീ D.K. മുരളിയുടെ ഓവറുകൾ യോഗത്തിൽ അധ്യക്ഷ പദവി വഹിച്ചു .അന്നേദിവസം സ്റ്റാർസ് പദ്ധതി പ്രകാരം നടന്ന പ്രീ പ്രൈമറി കെട്ടിട ഉദ്‌ഘാടനവും നടന്നു.
വായന ദിനം
2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സംഭാവനയായി നൽകി.
ചന്ദ്ര ദിനം
ഈ വർഷത്തെ ചന്ദ്ര ദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു.ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാകുട്ടികളെയും ചന്ദ്ര വിക്ഷേപണം വീഡിയോ പ്രദർശനം കാണിച്ചു . കൂടാതെ കുട്ടികൾ റോക്കറ്റ് മാതൃകകൾ,ചിത്രങ്ങൾ, പതിപ്പികൾ എന്നിവ നിർമ്മിച്ച് വന്നു. അവയെല്ലാം പ്രദർശനം നടത്തുകയും ചെയ്തു . കൂടാതെ ചന്ദ്ര ദിന ക്വിസ് നടത്തി അതിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാലാം ക്ലസ്സിലെ ശ്രീമികയ്ക്കും രണ്ടാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിനയ , പാർവതി എന്നിവർ നേടി.ക്ലാസ് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്നുമൊന്നാം സ്ഥാനം നേടിയത് നിവേദ് raj,രണ്ടാം സ്ഥാനം കാർത്തികരയാണ് എന്നിവർ നേടി .രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ദിയ മെഹ്രി ആയിരുന്നു രണ്ടാം സ്ഥാനം അഭ എന്നിവർ നേടി .ഒന്നാം ക്ലാസ്സിൽ ഒന്നാം സ്ഥാനം ആരാധ്യയ്ക്കും രണ്ടാം സ്ഥാനം നിവേദനനിവർക്കും ലഭിച്ചു.
![](/images/thumb/7/7b/42564_chadra2.jpeg/300px-42564_chadra2.jpeg)
സ്വാതന്ത്യ്രദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ അതി ഗംഭീരമായി ആഘോഷിച്ചു.രാവിലെ സ്കൂൾ എച് എം കുമാരി മിനി ടീച്ചർ കോടി ഉയർത്തി. അദ്ധ്യാപകർ കുട്ടികൾക്ക് ആശംസംകൾ നേർന്നു. തുടർന്ന് കുട്ടികളുടെ അത്യുഗ്രൻ കല പരിപാടികൾ അരങ്ങേറി.കുട്ടികളുടെ മോപ് ഡാൻസ് (75. കുട്ടികൾ ),പ്രസംഗം ,കവിത ,പ്രസംഗം ,സ്വാതന്ത്യ സമര സേനാനികളുടെ വേഷങ്ങൾ ,സ്കിറ് എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി .രക്ഷകർത്താക്കളുടെ വലിയ പങ്കാളിത്തം സ്കൂളിന്റെ നടത്തിപ്പിനും വിജയത്തിനും ഏറെ മുതൽ കൂട്ടായി മാറി.