ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടാരക്കര

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും ,കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കര .1742വരെ ഈപ്രദേശം ഏളയടുത്തു തമ്പുരാന്റെ കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു .കൊട്ടാരം അക്കരെ എന്ന് നദീ മാർഗം വന്നിരുന്നവർ പറ‍‍‍ഞ്ഞിരുന്നു എന്നും അതു ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട് .

     വയലിനപ്പുറത്തായി കോഷ്‌ടഗാരപ്പുര (ധാന്യപ്പുര ) ഉള്ളതിനാൽ കോഷ്‌ടഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട് .

ചരിത്രം

കേരളപ്പിറവിക്കു മുൻപ് എളയടുത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .രാമനാട്ടത്തിന്റെ ഉപേജ്ജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു 1736ൽ ഇലയടുത്തു സ്വരൂപത്തിന്റെ തമ്പുരാൻ നാടുനീങ്ങി .മാർത്താണ്ഡവർമ അനന്തരാവകാശിയെ സംബന്ധിച് തന്റെ തർക്കങ്ങൾ അറിയിച്ചു .മാർത്താണ്ഡവർമയെ ഭയന്ന റാണി തെക്കൻകൂറിലേക്കു പോവുകയും അവിടെ അഭയം തേടുകയും ചെയ്തു .ഡച്ചുകാർ മാർത്താണ്ഡവര്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി .ഡച്ചുകാരനായ വാൻ ഇം ഹോഫ്‌ റാണിക്ക് വേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച്ച നടത്തി ,അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിനുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു .എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമയുടെ ബന്ധം കൂടുതൽ വഷളായി .1741ൽ വാൻ ഇംഹോഫ് ,റാണിയെ ഇളയടുത്തു സ്വരൂപത്തിന്റെ അടുത്ത റാണിയായി വാഴിച്ചു .ഏതു മാർത്താണ്ഡവര്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ടു ഡച്ചുകാരുടെയും റാണിയുടേയും സംയുക്ത സേനയെ ആക്രമിച്ചു .ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു .അങ്ങനെ 1742ൽ ഇലയടുത്തു സ്വരൂപത്തെ മാർത്താണ്ഡവര്മതിരുവിതാംകൂറിൽ ലയിപ്പിച്ചു .