ക്രേവൻ എൽ.എം.എസ്.എച്ച്.എസ്. കൊല്ലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ എൽ.എം.എസ്.എച്ച്.എസ് പരിലസിക്കുന്നു . കൊല്ലം റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തു ദേശീയ പാത 208ന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും മാത്രമല്ല സഞ്ചാരികളെയും വളരെയധികം ആകർഷിക്കുന്നു . ഈ സ്കൂൾ സ്ഥാപിതമായത് ൽ ആണ് . ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ റവ. ഡബ്ള്യു ജെ എഡ്മണ്ട്സ് ആയിരുന്നു . തന്റെ പ്രിയ സുഹൃത്തായ മിസ്. ക്രേവനിൽ നിന്ന് ലഭിച്ച 500 പവൻ സ്വർണത്തിന്റെ മുതല്കൂട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചത്.