ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെക്കൂടി പങ്കാളികളാക്കുക,ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടൊപ്പം വിവരനിർമിതിയിലും നടത്തിപ്പിലും അധ്യാപകർക്കൊപ്പം വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. സ്കൂളിലെ ഏറ്റവും ശ്രദ്ധേയമായ ക്ലബ്ബുകളിലൊന്നാണ് ലിറ്റിൽകൈറ്റ്സ്.
സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്.
| Home | 2023 - 26 | 2024 - 27 | 2025 - 28 |