ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} {{start tab | off tab color =#dce2ff | on tab color = | nowrap = yes | font-size = 95% | rounding = .5em | border = 1px solid #FFFFFF | tab spacing percent = .5 | link-1 =ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ഹയർസെക്ക... എന്നാക്കിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2018-192021-222023-24
ഹയർ സെക്കന്ററി വിഭാഗം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.