ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് ഗവ. ഗേൾസ്. എച്ച്. എസ് .എസ്. ചേർത്തല
34024-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 34024 |
യൂണിറ്റ് നമ്പർ | LK/34024/2018 |
അംഗങ്ങളുടെ എണ്ണം | 80 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | നെമ ഡോയിഡ് |
ഡെപ്യൂട്ടി ലീഡർ | അനുശ്രീ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ആരിഫ് വി. എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ |
അവസാനം തിരുത്തിയത് | |
12-12-2023 | 34024alappuzha |
![]() |
![]() |
|
---|---|---|
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
2017 ൽ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്
അമ്മ@ഈ ലോകം


ലിറ്റിൽ കൈറ്റ്സ് 2023-24 ഏറ്റെടുത്ത് നടത്തുന്ന പ്രധാന പ്രവർത്തനമാണ് അമ്മ @ഈ ലോകം . ഇതിലൂടെ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. എല്ലാ തിങ്കളാഴ്ചകളിലും നാലുമണി മുതൽ 5 മണി വരെ ഗ്രാഫിക്സ് ,മലയാളം ടൈപ്പിംഗ്, വീഡിയോ എഡിറ്റിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അമ്മായി ഈ ലോകത്തിൻറെ ആദ്യ ബാച്ചിന്റെ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പരിശീലനം നയിക്കുന്നത് മാസ്റ്ററായ ശ്രീ ആരിഫ് വി എ ആണ് . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജിയാ ജോൺ ,അപർണ കെ ജെ , സിയാ ബോബി ടിജോ, തസ്ഫിയ കെ ജെ എന്നിവരും പ്രസ്തുത പ്രവർത്തനങ്ങൾക്ക് അമ്മമാർക്ക് സഹായങ്ങൾ നൽകുന്നു.
ഐടി @ ഹോം

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തനത് പദ്ധതിയാണ് ഐടി അറ്റ് ഹോം . ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ലാപ്ടോപ്പുകളുമായി എത്തി പ്രത്യേകമായി പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിലാണ് ഇത്തരത്തിൽ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്.
വയോജന ഡിജിറ്റൽ സാക്ഷരത പരിപാടി


60 വയസ്സിന് മുകളിൽ പ്രായമുള്ള കമ്പ്യൂട്ടർ പഠനത്തിന് താല്പര്യമുള്ള വയോജനങ്ങളെ കണ്ടെത്തി കമ്പ്യൂട്ടർ സാക്ഷരത എന്ന ആശയത്തിന് കൂടുതൽ ഊർജ്ജം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോജന ഡിജിറ്റൽ സാക്ഷരത . അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ഡിജിറ്റൽ സാക്ഷരത പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വയോജനങ്ങൾക്ക് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.
കുട്ടി വാർത്ത


ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദൈനംദിനം നടക്കുന്ന വാർത്തകളും വിശേഷങ്ങളും പൊതുജനങ്ങളെ അറിയിക്കുക എന്ന് ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കുട്ടി വാർത്ത. വാർത്ത കണ്ടെത്തുക വാർത്ത വായന വാർത്ത എഡിറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളും കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ലിറ്റിൽ കൈറ്റ് സംഘമായ സിയാ ബോബി ടിജോയുടെ നേതൃത്വത്തിലാണ് കുട്ടി വാർത്ത പദ്ധതി നടപ്പാക്കുന്നത്. ഒരു ദിവസവും സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി വാർത്ത തയ്യാറാക്കുകയും അവ വായിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നു. വീഡിയോ എഡിറ്റിംഗ് ചുമതലയുള്ള കുട്ടികൾ അതാത് ദിവസങ്ങളിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിനകം നൂറിനുമേൽ എപ്പിസോഡുകൾ തുടർച്ചയായി ചെയ്യാൻ കഴിഞ്ഞു
ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക്


കലോത്സവങ്ങൾ , സ്കോളർഷിപ്പുകൾ , പ്ലസ് വൺ പ്രവേശനം തുടങ്ങിയ ഓൺലൈൻ ആവശ്യങ്ങൾക്ക് സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ ഹെൽപ്പ് ഡെസ്കുകൾ അതാത് സമയങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷ്മിയുടെയും ലിറ്റിൽ കൈറ്റ്‌സിന്റെ അംഗങ്ങളായ ജാബി ജോൺ അപർണ കെ ജെ എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിച്ചുവരുന്നു
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി


വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് പ്രതി വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് എന്ന് പ്രോഗ്രാം . ഇതിൻറെ മുന്നോടിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും വീട്ടിൽ കയറ്റി സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനം നൽകിയതിനു ശേഷം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ 20 വീതം ടീമുകളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 20 അംഗങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 10 അംഗങ്ങൾക്ക് വീണ്ടും പരിശീലനം നൽകി. അതിനുശേഷം അന്തിമ പട്ടികയിൽ ആദ്യം വന്ന രണ്ട് അംഗങ്ങളെ എന്നിവയേഴ്സ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടം വിജയിച്ച രണ്ട് ടീമുകൾ സബ്ജില്ലാതലത്തിൽ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു. ഓട്ടോമാറ്റിക് ട്രോളിയും ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും ആയിരുന്നു പ്രസ്തുത ആശയങ്ങൾ . രണ്ട് ആശയങ്ങളും ആദ്യഘട്ടത്തിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് പ്രധാന നേട്ടമായി കരുതുന്നു
'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം



മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഐടി സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന സോഷ്യൽ മീഡിയ അവബോധ പരിപാടിയാണ് സത്യമേവ ജയതേ . സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങളിൽ ശരിയേത് തെറ്റിയത് എന്ന് തിരിച്ചറിയുന്നതിന് ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി ഹൈസ്കൂൾ അധ്യാപകർക്കും പ്രൈമറി അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ആരിഫ് വി എ യും, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ പ്രിയാ മൈക്കിൾ ലക്ഷ്മിയും രജനി മൈക്കിൾ തുടങ്ങിയവരും, പ്രൈമറി വിഭാഗം അധ്യാപകരായ ആനിമോൾ , രഞ്ജിത്ത് എന്നിവരും പരിശീലന ക്ലാസുകൾ നയിച്ചു
അമ്മ അറിയാൻ



അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്തലക്ഷ്മി, ഭദ്ര അശ്വതി , അനഘ തുടങ്ങിയവരായിരുന്നു.പിടിഎ യോഗങ്ങളോടനുബന്ധിച്ചും അല്ലാതെ മറ്റ് ക്ലാസ് സമയങ്ങളിലുമായി 300 നു മുകളിൽ രക്ഷിതാക്കൾക്ക് അമ്മമാർക്കുള്ള പരിശീലനം നൽകാൻ സാധിച്ചു.
സഹപാഠികൾക്ക് പരിശീലനം


ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് പ്രതികാരം ലഭിക്കുന്ന ക്ലാസുകൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പകർന്നു നൽകാൻ ശ്രമിക്കുന്നു. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കാണോ പ്രധാനമായും ഇത്തരത്തിൽ പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പാഠ്യ പദ്ധതിക്ക് അകത്തുനിന്നുള്ള പ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ മറ്റ് കുട്ടികൾക്ക് പകർന്ന് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള സമയം ഇതിനായി മാറ്റിവയ്ക്കുന്നു
റേഡിയോ ഗേൾസ് - റേഡിയോ പരിപാടി

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റം ഉപയോഗപ്പെടുത്തി റേഡിയോ പരിപാടി പ്രതിദിനം നടത്തുന്നു. റേഡിയോ സ്ക്രിപ്റ്റ് എഡിറ്റിംഗ് തുടങ്ങിയ എല്ലാ പ്രവർത്തികളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സിയാ ബോബി ടിജോ, ജിയാ ജോൺ , അപർണ കെ ജെ എന്നിവർ റേഡിയോ പ്രക്ഷേപണത്തിന് സ്ക്രിപ്റ്റും മറ്റു സംവിധാനങ്ങളും ഒരുക്കുന്നു. തസ്വ്യ കെ ജെ എഡിറ്റിംഗ് സംവിധാനം നിർവഹിക്കുന്നു.