ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
വിജ്ഞാനത്തിന്റെയും ന്യൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടത്തുന്ന "സ്വതന്ത്ര വിജ്ഞാനോത്സവം 2023 " ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം 8-8-23 സംഘടിപ്പിച്ചു . 8 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതുവഴി ഫ്രീഡം ഫെസ്റ്റ് -2023 സോഷ്യൽ മീഡിയ പ്രചാരണത്തിൽ ചേന്ദമംഗല്ലൂർഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കാളികളായി.
സ്വതന്ത്ര വിജ്ഞാനോത്സവം - പ്രത്യേക അസംബ്ലി
ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി 9 - 8 - 23 സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം നൽകുന്നതിന് പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് ഡപ്യൂട്ടി ലീഡർ ഹിബാ ബാസിമ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ആശംസകൾ പറഞ്ഞു. ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന് അഭിമാനമായി മാറിയ മിസ്ബാഹിനെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിച്ചു.
ഫ്രീ സോഫ്റ്റ്വെയർ സെമിനാർ
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 10-8-23 ന് സ്കുൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റ് 2022-25 രണ്ടുപേരടങ്ങിയ ടീമായി സയൻസ് ലാബിൽ വെച്ച് വിവിധ ഘട്ടങ്ങളിലായാണ് സെമിനാർ അവതരിപ്പിച്ചത്. ഫ്രീ സോഫ്റ്റ്വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2022-25 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഐടി കോർണർ
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ 2023 ഓഗസ്റ്റ് 11 ഐടി കോർണർ റോബോട്ടിക് പ്രദർശനം സംഘടിപ്പിച്ചു. ഓർഡിനയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സിസ്റ്റം ഡാൻസിങ് എൽഇഡി സ്മാർട്ട് വേസ്റ്റ് ബിൻ റോബോ ഹെൻ ഇലക്ട്രോണിക് ഡൈസ് തുടങ്ങിയ മിനി പ്രൊജക്ടുകളോടൊപ്പം സിനാൻ പി ഐആർ സെൻസർ,മോട്ടോർ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, ഗ്യാസ് ലീക്ക് അലാറം, വാട്ടർ ഇൻഡി കേറ്റർ, ഹോം സെക്യൂരിറ്റി സിസ്റ്റം എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ആകർഷണമായിരുന്നു