എ.എം.എൽ.പി.എസ് കാരന്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കാരന്തൂർ | |
---|---|
വിലാസം | |
കാരന്തൂർ എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ കുന്ദമംഗലം , .673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 8075492412 |
ഇമെയിൽ | karanthuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കെ |
പി.ടി.എ. പ്രസിഡണ്ട് | സിദീഖ് തെക്കയിൽ |
അവസാനം തിരുത്തിയത് | |
21-11-2023 | Jawadali |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്‍മെന്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.
ചരിത്രം
മുസ്ലിം സമുദായത്തിൻറെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂർ എ.എം.എൽ.പി.സ്ക്കുൾ.1929 ഏപ്രിൽ 3 ന് ആദ്യമായിവിദ്യാർത്ഥിയെ ചേർത്തു.കാരന്തൂർ ചേറ്റുകുയ്യിൽ മൊയ്ദീൻ കോയയുടെ മകൻ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാർഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു. ട്രസ്ട്ടിന്റ്റെ കീയിൽ കെട്ടിടങ്ങൾ പുതുക്കിപണിത് ചില മാറ്റങ്ങൾ വരുത്തി ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു
-
ട്രസ്റ്റി സെക്രട്ടറി
-
-
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
- വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി.
കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു.
- സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.
- സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
- സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച് പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്
അസംബ്ലിയിൽ അണി നിരന്നത്.
- ഹിരോഷിമ ദിനം
- നാഗസാക്കി ദിനം
- ഓണാഘോഷം
- മൈലാഞ്ചി ഇടൽ മത്സരം
- അദ്യാപക ദിനം
- ഗാന്ധി ജയന്തി
- കേരള പിറവി ദിനം
അദ്ധ്യാപകർ
പി.പി.സുഹറ
കെ.കെ.ആയിഷബി
കെ.ഉമ്മർ
എം.കെ.ഷീബ
എസ്.എം.സന
പി.സജ്ന
പി.ഷജന
ഒ.കെ.ഇർഷാന
സി.നജ്മ
ഇൻസാഫ്
ജവാദ്
ഹുസ് ന
ക്ളബുകൾ
=== സയൻസ് ക്ളബ്===ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വർഷത്തിലെ ശാസ്ത്ര ക്ലബ് രൂപീകരണം 19-7-16 ന് നടന്നു. കൺവീനർ കെ.ബഷീർ,സെക്രട്ടറി ഫർഹയെയും തിരന്നെടുത്തു.
ഗണിത ക്ളബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
കാരന്തുർ എ എം എൽ പി സ്കൂളിലെ സ്കൂൾ പച്ചക്കറി തോട്ടം പി ടി എ ഭാരവാഹികൾ സന്ദർശിക്കുന്നു
അറബി ക്ളബ്
===സാമൂഹൃശാസ്ത്ര ക്ളബ്===സാമൂഹ്യശാത്രക്ലബ് രൂപികരിച്ചു.ക്ലബ്ബിൽ സ്കൂളിൻറെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിൻറെ ഭാഗമായി പുരാവസ്തുക്കൾ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിൻറെ തുടർച്ചയായി സബ്ബ് ജില്ല മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫികറ്റ് നേടുകയും ചാർട്ട് മത്സരത്തിൽ ഫസ്റ്റ് നേടുകയും ചെയ്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട് -വയനാട് റോഡില് (NH-212) 15 km യാത്ര ചെയ്താല് കാരന്തൂരിൽ പാറക്കടവ് പാലം റോഡിലൂടെ 30 മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം. {{#multimaps:11.302408,75.861746|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47226
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ