നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർട്സ് ക്ലബ്ബ്
ടഗ് ഓഫ് വാർ -ആലപ്പുഴ ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും പതിമൂന്ന് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്താൽ നിസ്സി അന്ന സുജിത്ത് (9C) എന്ന വിദ്യാർത്ഥിനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും കേരളത്തിന് വേണ്ടി സ്വർണമെഡൽ നേടുകയും ചെയ്തു.
ആട്യ-പാട്യ : ആലപ്പുഴ ജില്ലാ സബ് ജൂനിയർ ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടന മികവിൽ ഏഴ് കായികതാരങ്ങൾക്ക് തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴജില്ലക്ക് വേണ്ടി മൂന്നാംസ്ഥാനം നേടാനും കഴിഞ്ഞു.
നെറ്റ് ബോൾ - ആലപ്പുഴ ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി..ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിൽ മൂന്നു കുട്ടികൾ കാസറഗോഡ് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലക്ക് വേണ്ടി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു..
ഫുട്ബോൾ - ഹരിപ്പാട് ഉപജില്ലാ ജൂനിയർ ഫുട്ബോൾ ഗയിംസിൽ മൂന്നാം സ്ഥാനം നേടുകയും രണ്ട് കായികതാരങ്ങൾക്ക് ആലപ്പുഴ റവന്യൂ ജില്ലാ ഫുട്ബാൾ മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു..
ചാമ്പ്യൻഷിപ്പുകൾക്കായിട്ടുള്ള അത്‌ലറ്റിക്സ്, ബോക്സിങ്, ടെന്നിസ്സ്, ബേസ്‌ബോൾ,കബഡി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും സ്കൂൾ മൈതാനത്ത് നടന്നു വരുന്നു..