വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
23 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടിയീൽ കുട്ടികൾ ഈശ്വര പ്രാർത്ഥന ചൊല്ലി. സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ വട്ടപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസ നേർന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
മധുരവനം പദ്ധതി
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ലഹരിക്കെതിരെ
സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ
ടാലന്റ് ഹണ്ട് 2023
മെട്രോ മലയാളം പദ്ധതി വി പി എസിൽ
സ്വാതന്ത്രദിന പരേഡ്
ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക് ട്രോഫിനൽകി.
മെഡിക്കൽ ക്വിസ് മത്സരം
അധ്യാപകദിനത്തിൽ
ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ
കഴിഞ്ഞ വർഷം പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷ നൽകിയ കുട്ടികളുടെ ബയോമെട്രിക് വെരിഫിക്കേഷൻ നടതുന്നതിലെക്കായി ഉദ്യോഗസ്ഥർ സ്കൂളിൽ വന്ന് വെരിഫിക്കേഷൻ നടത്തി