സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് അവാർഡ്:താമരശ്ശേരി സബ് ജില്ലയിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ താമരശ്ശേരി സബ് ജില്ലയിലെ മികച്ച യൂണിറ്റായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ഐ.ടി മേഖലയിലെ സാമൂഹിക ഇടപെടലുകൾ, സ്കൂൾ വിക്കി (School Wiki) അപ്ഡേഷനുകൾ, ഹൈടെക് ക്ലാസ്റൂമുകളുടെ കൃത്യമായ പരിപാലനം തുടങ്ങി 16 ഓളം വ്യത്യസ്ത മേഖലകളിലെ മികവ് പരിഗണിച്ചാണ് അവാർഡ് നിശ്ചയിച്ചത്. ഡിജിറ്റൽ സാക്ഷരതയിലും സാങ്കേതിക വിദ്യയുടെ സർഗ്ഗാത്മകമായ ഉപയോഗത്തിലും സ്കൂൾ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
നിലവിൽ സ്കൂളിൽ മൂന്ന് ബാച്ചുകളിലായി നൂറോളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഐ.ടി പഠന പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ശാക്തീകരണത്തിനും ഈ നേട്ടം വലിയ ആവേശമാണ് പകരുന്നത്. മികച്ച നേട്ടം കൈവരിച്ച യൂണിറ്റിനെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
ഡിജിറ്റൽ പൂക്കളം


