സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47084-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 47084 |
യൂണിറ്റ് നമ്പർ | LK/2018/47084 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ലീഡർ | അസ്ന ഷെറിൻ കെ |
ഡെപ്യൂട്ടി ലീഡർ | നുയിം അൻസാരിi |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ ആന്റണി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അന്നമ്മ തോമസ് |
അവസാനം തിരുത്തിയത് | |
20-01-2025 | 47084HM |
അംഗങ്ങൾ |
---|
1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
2022 ജൂലൈ രണ്ടാം തീയതി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 48 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മിസ്ട്രെസ്സ് ഷില്ലി ടീച്ചർ , ദീപ ടീച്ചർ എന്നിവർ നേതൃത്യം നൽകി.
2. പ്രിലിമിനറി ക്യാമ്പ്
2022- 25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2/09/2022 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP ഫെബ്സി ടീച്ചർ നയിച്ച ക്ലാസ്സിൽ 23 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യവും മോഡ്യൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. എല്ലാ കുട്ടികളും ക്യാമ്പിൽ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു.
വേറിട്ട പ്രവർത്തനം കൊണ്ട് ശ്രദ്ധ നേടി ലിറ്റിൽ കൈറ്റ് യൂണിറ്റ്...

കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം ബുക്കുകളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.... അഞ്ചു ദിവസങ്ങൾ കൊണ്ട് പുസ്തകങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര കൂടിയായിരുന്നു കുട്ടികളുടെ ഈ പ്രവർത്തനം. ലൈബ്രറിയെയും പുസ്തകങ്ങളെയു. അടുത്തറിയുന്നതിനും ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു..