ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്
സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് ജില്ലാ ചാപ്റ്റർ കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. ലഹരി വിമുക്ത വയനാട് എന്ന ആശയത്തിന് ഊന്നൽ നൽകി ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറിയിൽ നിന്ന് കൽപ്പറ്റ എസ്.കെ. എം.ജെ സ്കൂൾ വരെയാണ് റാലി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത ശശി, ഹയർ സെക്കണ്ടറി കോഡിനേറ്റർ ഷിവി കൃഷ്ണൻ , എ.ഇ.ഒ ജോളിയമ്മ മാത്യു, വൈസ് പ്രിൻസിപ്പാൾ ജോയ വി. സ്കറിയ, സി.ഇ ഫിലിപ്പ് , കരിയർ ഗൈഡ് ഡോ ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് സെമിനാർ നടത്തി
ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലു കുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു.
പോക്സോ ബോധവത്കരണ ശിൽപശാല
സമൂഹത്തിൽ കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2012 - ൽ നിലവിൽ വന്ന പോക്സോ ആക്ടിനെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലുള്ള മുഴുവൻ വിദ്യാർഥികളും പരിശീലന പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ സുമ ജേക്കബ് , കരിയർ ഗൈഡ് ബാവ കെ. പാലുകുന്ന് എന്നിവർ ശിൽപശാലയ്ക്കു നേതൃത്വം നൽകി.
കരിയർ ദിനം ആചരിച്ചു.
മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് - 1 കരിയർ ദിനമായി ആചരിച്ചു. ഉപരിപഠന തൊഴിൽ മേഖലകളിൽ വിദ്യാർഥികൾക്ക് കാര്യക്ഷമമായി മാർഗ നിർദേശവും , പരിശീലനവും നൽകുന്നതിനായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കരിയർ ഡേ സ്പെഷ്യൽ അസംബ്ലി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ കോർഡിനേറ്റർ ബാവ കെ. പാലുകുന്ന്, സൗഹൃദ കോർഡിനേറ്റർ സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിൽ സ്ഥാപിച്ച കരിയർ കോർണർ , കരിയർ നോട്ടീസ് ബോർഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
അഡ്മിഷൻ ഹെൽപ് ഡസ്ക് ആരംഭിച്ചു.
പ്ലസ് വൺ പ്രവേശനം തേടുന്ന വിദ്യാർഥിർത്ഥികൾക്ക് മാർഗ നിർദേശം നൽകുന്നതിനും , ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുതിന് സഹായം നൽകുന്നതിനുമായി കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ മൂന്നു ദിവസത്തിനകം മുന്നൂറിലേറെ വിദ്യാർഥികൾ ഹെൽപ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്തി. എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.പി ബി ഭരതൻ , എ. എം. ധന്യ, കെ. അമ്പിളി ,കെ.എം ശ്രീദേവി, പി.പി സുസ്മിത കരിയർ ഗൈഡ് ബാവ കെ പാലുകുന്ന് എന്നിവർ നേതൃത്വം നൽകി
പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും , എൻ എസ് .എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പി.ബി ഭരതൻ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.
സി.യു ഇ. ടി ഗൈഡൻസ് സെമിനാർ
വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയായ കോമൺ യുണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET - 2023 ) തയ്യാറാറെടുക്കുന്ന വിദ്യാത്ഥികൾക്കായി മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. പ്രമുഖ പരിശീലകൻ എം.കെ.രാജേന്ദ്രൻ , യഹ്‌യ നിലമ്പൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കരിയർ കാരവന് സ്വീകരണം നൽകി.
വയനാട് ജില്ലാ പഞ്ചായത്തും, ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന കരിയർ കാരവന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. വിദ്യാർഥികളുടെ തൊഴിൽ - ഉപരിപഠന സാധ്യതകൾ വിശദമാക്കുന്ന വീഡിയോ പ്രദർശനം, മോട്ടിവേഷൻ ക്ലാസ്സ് , സംശയ നിവാരണ സെഷൻ എന്നിവയാണ് കാരവന്റെ ഭാഗമായി നടന്നത്. വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ ഉദ്ഘാടനം ചെയ്തു. കെ.സി ബിഷർ, കെ ബി സിമിൽ , മനോജ് ജോൺ , എം.കെ രാജേന്ദ്രൻ , ബാവ കെ. പാലുകുന്ന് എന്നിവർ നേതൃത്വം നൽകി.
സി.യു.ഇ.ടി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു
കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാതൃകാ പരീക്ഷ നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ സ്ക്രീനിംങ് ടെസ്റ്റ് എന്ന നിലയിലാണ് പരീക്ഷ സംഘടിപ്പിച്ചത്. കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, എൻ പി സജിനി എന്നിവർ നേതൃത്വം നൽകി