ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തനങ്ങളിലൂടെയുള്ള അദ്ധ്യയനം

2023- 24 അദ്ധ്യയന വർഷത്തിൽ വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിൽ അസൂത്രണം ചെയ്തിരിക്കുന്നത്.

വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടുള്ള പ്രവേശനോത്സവം

പ്രവേശനോത്സവം ഉദ്ഘാടനം

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 അദ്ധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ളാക സെന്തോം മാർത്തോമാ പാരിഷ് ഹാളിൽ, സ്കൂൾ മാനേജർ റവ.ഡോക്ടർ റ്റി.റ്റി സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.

പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവ പരിപാടികളുടെ തൽസമയ ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നവാഗതരിൽ എത്തിച്ചു എന്നുള്ളത് സ്കൂളിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. സ്കൂളിന്റെ മികവുകൾ കാണിക്കുന്ന വീഡിയോസുകൾ യോഗത്തിൽ പ്രദർശിപ്പിച്ചു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് ശ്രീമതി ഷീജ റ്റി റ്റോജി ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ അനൂപ് ജി ഷാജിയുടെ ഗാനം യോഗത്തിന് കുളിർമയേകി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ, ളാക സെന്തോം അസിസ്റ്റന്റ് വികാരി റവ. അലക്സ് കെ ചാക്കോ, പി.ടി.എ പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.യോഗത്തിന് ഹെഡ്മിസ്ട്രസ് ശ്രീമതി അനില ശമുവേൽ കൃതജ്ഞത നിർവഹിച്ചു. പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ശ്രീമതി.സുനു മേരി സാമുവൽ യോഗത്തിന് അവതാരകയായിരുന്നു. എൻസിസി, ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ നവാഗതരെ ക്ലാസുകളിലേക്ക് ആനയിച്ചു.

ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

പരിസ്ഥിതി ദിനത്തിൽ യുവകർഷകനുമായി അഭിമുഖം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ക്രമീകരിച്ചത്.പരിസ്ഥിതി, ഫോറെസ്റ്ററി, ഹെൽത്ത് തുടങ്ങിയ ക്ലബ്ബകളുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.അസംബ്ലിയിൽ പൂർവ്വ വിദ്യാർത്ഥികളും കർഷകരും ആയ ആരോമൽ, സുനിൽകുമാർ എന്നിവരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ലാലി ജോണും ഹെഡ്മിസ്ട്രസ് അനില ശമുവേലും അസംബ്ലിക്ക് നേതൃത്വം നൽകി.പി ടി എ പ്രസിഡണ്ടന്റ് സന്തോഷ് കുമാർ അസംബ്ലിയിൽ മുഖ്യ സന്ദേശം നടത്തി.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾ അസംബ്ലിയിൽ എടുത്തു.

പരിസ്ഥിതി, ഫോറസ്റ്റ് ക്ലബ്ബ് കൺവീനർമാരായ ലക്ഷ്മി പ്രകാശ്, സന്ധ്യ ജി നായർ തുടങ്ങിയ അധ്യാപകർ സ്കൂളിനു വേണ്ടി പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി യുപി,എച്ച്എസ് വിഭാഗങ്ങളിലായി ഉപന്യാസരചന നടത്തപ്പെട്ടു.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണറാലിയിൽ അധ്യാപകരും നിരവധി കുട്ടികളും പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.യുവ കർഷകനായ സുനിൽകുമാറിൽ നിന്നും ഫോറസ്റ്റ് ക്ലബ്ബിലെ കുട്ടികൾക്ക് ലഭിച്ച കൃഷി രീതികളെ കുറിച്ചുള്ള സംശയനിവാരണ ക്ലാസ് തികച്ചും പ്രശംസനീയമായിരുന്നു.ഐടി ലാബിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് ഫോറസ്റ്റ് ഓഫീസർ ബാബു എ നേതൃത്വം നൽകി. ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ്യൻ എന്ന ഈ വർഷത്തെ മുദ്രാവാക്യം കുട്ടികളിൽ എത്തിച്ചു.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും അതിനെ പ്രതികരിക്കുവാനുള്ള നിരവധി കർമ്മപരിപാടികളും സ്കൂൾ ആസൂത്രണം ചെയ്തു.കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും നേടാൻ ഈ ക്ലാസുകളിലൂടെ സാധിച്ചു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

വായന വാരാചരണത്തിന്റെ ഉദ്ഘാടനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 രാവിലെ 10 30ന് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തി. മീറ്റിംഗിന് സ്വാഗതം ആശംസിച്ചത് ശ്രീമതി ബിന്ദു കെ ഫിലിപ് ആയിരുന്നു. ശ്രീമതി അനില സാമുവൽ അധ്യക്ഷപദം അലങ്കരിച്ചു.

മുൻ മലയാളം അധ്യാപിക ശ്രീമതി വത്സമ്മ മാത്യു വായനാദിനം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്ററും മലയാളം അധ്യാപകനും ആയ പി കെ ഗീവർഗീസും,പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ ജിജു കുമ്പളപള്ളിലും കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു.അനൂപ് ഷാജി നാടൻ പാട്ട് ആലപിച്ചു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി. സൗമ്യ ബിജുവും, മറ്റ് പി.ടി.എ ഭാരവാഹികളും കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു.

വായനാദിന ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നാടൻപാട്ട് സമ്മേളനത്തിന് കുളിർമയേകി. സ്കൂൾ ലൈബ്രററിയനായ ശ്രീമതി പ്രൈസി ടീച്ചർ മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രോഗ്രാം ഡോക്കുമെന്റ് ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ 2023- 24 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 രാവിലെ 11 30ന് സ്കൂൾ ഹാളിൽ നടന്നു. മലയാളം അധ്യാപികയായ ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ശ്രീമതി അനില സാമുവൽ അധ്യക്ഷ പദം അലങ്കരിച്ചു.ഉദ്ഘാടന കർമ്മം ശ്രീ റെജി ജോസഫ് മലയാലപ്പുഴ നിർവഹിച്ചു.2023-24 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാന്റ് പ്രകാശന കർമ്മവും നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ യോഗത്തിന് ആശംസകൾ അറിയിച്ചു. സംസ്കൃതം അധ്യാപികയും വിദ്യാരംഗം കൺവീനറും ആയ ശ്രീമതി ലീമ മത്തായി നന്ദി പ്രകാശിപ്പിച്ചു.

മദ്യത്തിനും മയക്കുമരുന്നിനും വിട

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ, മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള തെരുവ് നാടകം സ്കൂളിൽ അവതരിപ്പിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ വിതരണം ചെയ്തു.

കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.

മലങ്കര മാർത്തോമാ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു.