ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



    ==ക്രിസ്ത്മസ് ആഘോഷം-2022

സ്കൂളിലെ ക്രിസ്ത്മസ് ആഘോഷ വേളയിൽ പ്രഥമാധ്യാപിക ശ്രീമതി R. ശാന്ത, PTA പ്രസിഡന്റ് ശ്രീ. അജയകുമാരൻ നായർ, അധ്യാപകരായ ശ്രീമതി ശോഭാകുമാരി, ശ്രീമതി ജസീനാ ബീഗം,  ശ്രീമതി ഷീജ. T, സ്കൂൾ ലീഡർ അനാമിക വിനോദ്, 4ാം ക്ലാസ് വിദ്യാർഥികൾ എന്നിവർ സ്കൂളിലെത്തി പഠിക്കാൻ സാധിക്കാത്ത നാലാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ സതീഷിന്റെ വീട്ടിലെത്തി.എഞ്ചിന് ക്രിസ്മസ് ഗിഫ്റ്റുകൾ നൽകുകയും അവരുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഏഞ്ചലിനു വേണ്ടി കൂട്ടുകാർ മനോഹര ഗാനങ്ങൾ ആലപിച്ചു.

               തങ്ങൾക്ക് കിട്ടിയ സൗഭാഗ്യങ്ങളിൽ അഹങ്കരിക്കാതെ അശരണരും ആലംബഹീനരും ആയവരെ തങ്ങളാൽ കഴിയുന്ന വിധം സഹായിക്കാൻ ഓരോരുത്തർക്കും കഴിയണം എന്ന സന്ദേശമാണ് ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.

 

ശിശുദിനാഘോഷം

       ശിശുദിനാഘോഷ വേളയിൽ മൊബൈൽ അഡിക്ഷന് എതിരായ നിശ്ചല ദൃശ്യം തയ്യാറാക്കി അവതരിപ്പിക്കുകയും ലഹരിക്കെതിരായ അനൗൺസ്മെൻറ് നടത്തുകയും തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.