ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിക്കുന്നു.

സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു.

2015-16 അധ്യയന വർഷത്തെ സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്

2016-17 അധ്യയന വർഷത്തെ ജില്ലാതല ബെസ്റ്റ് PTA അവാർഡ് എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A+ ലഭിച്ചു. 2017-18 ൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിച്ചു.

2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന തണ്ണിത്തോട് പ്രവാസി സംഗമത്തിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.

'സർഗ വിദ്യാലയം ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു.

   2019 -20 ൽ നടന്ന സ്റ്റെപ്സ് പരീക്ഷയിൽ  ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു.
   ഗണിത ശാസ്ത്ര മത്സരത്തിൽ ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 )
   സയൻസ് ക്വിസിൽ കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20

2020 നടന്ന ശിശുദിന മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു.

2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല പ്രാദേശിക ചരിത്ര രചനയിൽ അനാമിക വിനോദിന്

സബ് ജില്ലാ തലത്തിൽ ഫസ്റ്റും. ജീവചരിത്ര ക്കുറിപ്പ് രചനയിൽആദിത്യൻ ബിനുവിന് സെക്കന്റും നേടാൻ സാധിച്ചു.

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ

LP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R , 4-ാം ക്ലാസ് , രണ്ടാം സ്ഥാനം നേടി.

കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.