ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തണ്ണിത്തോട് എന്ന കുടിയേറ്റകേരളത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻറെ ചരിത്രം. പട്ടിണി അകറ്റാനായി നാടിന്റെ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമന്റെ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിന്റെ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തണ്ണിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ. കൂടുതൽ വായിക്കുക/