സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2023
June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനാചരണം 2023
സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.