സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2022
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 രാവിലെ 10.30 am ന് നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.
-
പ്രവേശനോൽസവം 2022
-
പ്രവേശനോൽസവം 2022
ലോക ബൈസൈക്കിൾ ദിനം 2022
മാന്നാനം സ്കൂളിൽ സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ജൂൺ 3 ന് ആചരിച്ചു. സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, ആൽബിൻ ചാവറ, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവ പ്രസംഗിച്ചു.
-
ലോക ബൈസൈക്കിൾ ദിനം
-
ലോക ബൈസൈക്കിൾ ദിനം
-
ലോക ബൈസൈക്കിൾ ദിനം
പരിസ്ഥിതി ദിനാചരണം 2022
സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.
-
പരിസ്ഥിതി ദിനാചരണം 2022
-
പരിസ്ഥിതി ദിനാചരണം 2022
വിശുദ്ധ എഫ്രേം ദിനാചരണം
ജൂൺ 10 ന് സ്കൂളിന്റെ നാമഹേതു വിശുദ്ധ എഫ്രേമിന്റെ ഫീസ്റ്ര് സമുചിതമായി ആചരിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി സി.എം.ഐഎഫ്രേം ദിന സന്ദേശം നൽകി.
-
വിശുദ്ധ എഫ്രേം ദിനാചരണം
-
വിശുദ്ധ എഫ്രേം ദിനാചരണം
വായനാപക്ഷാചരണം
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
വായനാപക്ഷാചരണം
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
-
ക്ലാസ്സ് ലൈബ്രററി
യോഗാദിനാചരണം 2022
ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ അന്തരാഷ്‍ട്ര യോഗാദിനാചരണം സമുചിതമായി ആചരിച്ചു.
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
-
Yoga day 2022
അധ്യാപക രക്ഷാകർതൃ സംഘടന 2022
അധ്യാപക രക്ഷാകർതൃ പ്രസിഡണ്ട് ശ്രീ ഷോബിച്ചൻ കെ.ജെ ,വൈസ് പ്രസിഡണ്ട് ശ്രീമതി പ്രമീദ രാജേഷ് ,മാതൃ പി .റ്റി.എ പ്രസിഡണ്ട് അഡ്വ. സി. ആർ. സിന്ധുമോൾ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ സംഘടന പ്രവർത്തിക്കുന്നു.
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
-
പി.റ്റി.എ മീറ്റിംഗ് 2022
സ്റ്റാഫ് കൗൺസിൽ 2022
ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ,SITC ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പൽ ശ്രീ ജയിംസ് പി ജേക്കബ്ബിന്റെ നേതൃത്വത്തിൽ സ്റ്റാഫ് കൗൺസിൽ പ്രവർത്തിച്ചു വരുന്നു.സ്റ്റാഫ് സെക്രട്ടറി Dr. മിനിമോൾ കുര്യൻ SRG Convenor ശ്രീ biju thomas, HITC ശ്രീമതി മൻജുഷ ജേക്കബ് എന്നിവർ പ്രവർത്തിക്കുന്നു.
ലഹരിവിരുദ്ധ ദിനാചരണം 2022
ലഹരി വിരുദ്ധ ദിനാചരണവും സെമിനാറും സമുചിതമായി 24 ജൂൺ 2022 വെള്ളിയാഴ്ച 2.30 പി എമ്മിന് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം സ്കൂളിൽ നടത്തപ്പെട്ടു. പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് സിവിൽ എക്സൈസ് ഓഫീസർ റോബിൻ പി എൽ എക്സൈസ് റേഞ്ച് ഓഫീസ് ഏറ്റു മാനൂർ ആണ്. കൗമാരക്കാരായ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ സെമിനാർ ആയിരുന്നു.
-
ലഹരിവിരുദ്ധ ദിനാചരണം 2022
-
ലഹരിവിരുദ്ധ ദിനാചരണം 2022
പ്രതിഭാസംഗമം 2022
മാന്നാനം സെൻറ് എഫ്രേംസിൽ മെറിറ്റ് അവാർഡ് സമ്മേളനം ജൂലൈ 26 ചൊവ്വ്യാഴ്ച 12.30 പി.എം ന് നടത്തി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ കുട്ടികളെ മിനിസ്റ്റേഴ്സ് അവാർഡ്, ജില്ലാ പഞ്ചായത്ത് അവാർഡ്, മാനേജേഴ്സ് അവാർഡ്, അധ്യാപക രക്ഷാകർതൃ അവാർഡ് എന്നിങ്ങനെ 4 അവാർഡുകൾ നൽകി ആദരിച്ച ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. വി.എൻ.വാസവൻ വിശിഷ്ടാതിഥി ആയിരുന്നു. സ്കൂൾ വിക്കിയുടെ ജില്ലയിലെ മികച്ച സ്കൂളിനുള്ള സമ്മാനവും വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന ജൂനിയർ എൻബിഎ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ അംഗങ്ങളായിരുന്ന ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ എട്ടുപേർക്ക് വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കേരള ടീമിലെ അംഗമായിരുന്ന ആദർശ് എസ് കാപ്പനും മെമന്റോ സമ്മാനിച്ചു. അക്കാദമി ഇതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഷാജി ജോസഫ്, മൈക്കിൾ സിറിയക്, ഷോബിച്ചൻ, ഷാജി ജേക്കബ് പഠിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
മെരിറ്റ് ഡേ 2022
-
നോട്ടീസ് നിർമ്മാണം
-
നോട്ടീസ് നിർമ്മാണം
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അതിന്റെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്ന പദ്ധതിയിൽ പങ്കാളികളായി.
(independance day celebration 2022)
മികവുകൾ
ഓൺലൈൻ സ്കൂൾ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിനു 2022-2023 വർഷത്തിൽ കോട്ടയം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ബെസ്റ്റ് സ്കൂൾ പുരസ്ക്കാരം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.ഹരിതവിദ്യാലയ റിയാലിറ്റി ഷോ സീസൺ 3ൽ ഒന്നാം റൗണ്ടിലേക്ക് നമ്മുടെ സ്കൂൾ സന്ദർശിച് മികച്ച പ്രവർത്തനങ്ങൾ ഷൂട്ട്ചെയ്യുകയും തുടർന്ന് ഹെഡ്മാസ്റ്റർ,പി.റ്റി.എ പ്രസിഡണ്ട്, അധ്യാപക പ്രതിനിധികൾ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത റിയാലിറ്റിഷോ ജനുവരി 10-ാം തീയതി വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.ദേശീയതലത്തിൽ ഏർപ്പെടുത്തിയ ഇൻസ്പയർ അവാർഡിന് 3 കുട്ടികളും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനു് 2 കുട്ടികളും അർഹരായി.സംസ്ഥാന ഐ.ടി. മേളയിൽ വെബ് പേജ് നിർമ്മാണത്തിൽ ഹയർസെക്കണ്ടറി വിഭാഗം മാസ്റ്റർ ആൻറ്റണി പോൾ 3-ാം സ്ഥാനവും A grade ഉം ക്യാഷ് അവാർഡും കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗം കലോത്സവം സബ്‍ജില്ലാ തലമത്സരങ്ങളിൽ 2nd ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു. സംസ്ഥാന തലത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിനു് ആൽഫി മരിയ ജോർജ് A grade ഉം മിമിക്രിയിൽ ഹൈസ്കൂൾ വിഭാഗം അഥിൻദേവ് B grade ഉം കരസ്ഥമാക്കി.ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗണിതശാസ്ത്രമേള ഐ.ടി.മേള എന്നിവയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ഗണിതശാസ്ത്രമേളയിൽ 1-ാം സ്ഥാനവും നേടി. സംസ്ഥാന ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.ടി.മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് A grade കരസ്ഥമാക്കി ഗ്രേയ്സ് മാർക്കിനർഹരായി.
സത്യമേവ ജയതേ
സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾവിലമതിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യംകൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരുംതിരിച്ചറിയുന്നകാര്യത്തില് അഥവാ ആരോഗ്യകരമായ രീതിയിൽഉപയോഗിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിക്കാറുണ്ട്.ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്.സത്യമേവ ജയതേ വീഡിയോ അവതരണതതിലൂടെ സോഷ്യൽ മിഡിയ വഴി പ്രചരിക്കുന്ന വാർത്തയിലെ നെല്ലും പതിരുംതിരിച്ചറിയാൻ കഴിഞ്ഞു.ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി പരിശീലനം നൽകുന്നു.ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെകുുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ശ്രീമതി നിമ്മി റോയി ക്ലാസ്സുകൾ നയിച്ച് വരുന്നു.
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ
ഓണാഘോഷം
സ്കൂളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്ക് സാർ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാർ ആശംസകൾ അറിയിച്ചു.കുട്ടികൾ ഓണപ്പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു.തിരുവാതിര കളിയും കളരിപ്പയറ്റും ആഘോഷത്തിന് നിറപ്പകിട്ടാർന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓണാഘോഷത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു.
(""ഓണാഘോഷം 2022"")
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
അധ്യാപക ദിനാചരണം
സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്, സെന്റ്.എഫ്രേംസിന്റെ ആദരവ്.
സ്കൂൾ തല ശാസ്ത്രമേള
2022 സെപ്റ്റംബർ 22 വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് സ്കൂളിൽ വച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തപ്പെട്ടു.ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലുമായിരുന്നു വിവിധ വിഷയങ്ങളുടെ ശാസ്ത്രമേള നടത്തപ്പെട്ടത്.ശാസ്ത്രം , സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, പ്രവർത്തിപരിചയം തുടങ്ങിയ മേളകൾ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലും ആയി നടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു ഇതിനുവേണ്ട സജ്ജീകരണങ്ങൾ ചെയ്തു നൽകിയത്.ഐടി മേള സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചായിരുന്നു നടന്നത്.ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ , സിമ്പിൾ എക്സ്പീരിമെന്റ് എന്നീ ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഐടി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, വെബ് പേജ് ഡിസൈനിങ്, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഫോർമാറ്റിംഗ് ,ആനിമേഷൻ, ഡിജിറ്റൽ പെയിൻറിംഗ് , ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ നടന്നു.
-
സ്കൂൾ തല ശാസ്ത്രമേള
-
സ്കൂൾ തല ശാസ്ത്രമേള
-
സ്കൂൾ തല ശാസ്ത്രമേള
-
സ്കൂൾ തല ശാസ്ത്രമേള
-
സ്കൂൾ തല ശാസ്ത്രമേള
-
സ്കൂൾ തല ശാസ്ത്രമേള
ലഹരിക്കെതിരെ നവ കേരള മുന്നേറ്റം
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ഒക്ടോബർ 6 ന് തുടക്കമായി.മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബർ 6 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. രാവിലെ 9.30 ന് സ്കൂൾ പ്രിൻസിപ്പൽ ജയിംസ് ജേക്കബ്ബ് ലഹരി വിമുക്ത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യ്തു.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്.ഇത് എല്ലാ വിദ്യാർത്ഥികളും തൽസമയം വീക്ഷിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സ് നയിച്ചത് മദർ പി.റ്റി.എ പ്രസിഡന്റ് കൂടിയായ അഡ്വ.സിന്ധുമോൾ ആണ്.പി.റ്റി.എ പ്രസിഡന്റ് ശ്രീ ഷോബിച്ചൻ കെ ജെ ,ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് എന്നിവർ പങ്കെടുത്ത് സന്ദേശം നൽകി.ലഹരിക്കെതിരെ കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു. ""ലഹരിക്കെതിരെ നവ കേരള മുന്നേറ്റം"" (""ലഹരിക്കെതിരെ നവ കേരള മുന്നേറ്റം"")
-
ലഹരി വിരുദ്ധ ക്യാമ്പയിൻ
-
ലഹരി വിരുദ്ധ ക്യാമ്പയിൻ
-
ലഹരി വിരുദ്ധ ക്യാമ്പയിൻ
-
ലഹരി വിരുദ്ധ ക്യാമ്പയിൻ
സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം
സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണ് വരെ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ്.
സ്കൂൾ തല യുവജനോൽസവം
2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര ,വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.
""സ്കൂൾ തല യുവജനോൽസവം 2022"" (""സ്കൂൾ തല യുവജനോൽസവം 2022"")
സ്കൂൾ പാർലമെന്റ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 28ന് നടത്തി.സ്കൂൾ ചെയർമാൻ മാസ്റ്റർ ആദിശങ്കർ ബാസവ്,വൈസ് ചെയർപേഴ്സൺ കുമാരി ആവണിസന്തോഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
YIP- Young Innovators Program
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സ് ഒകടോബർ മാസത്തിൽ 8.9.10 ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു.
ഐ.റ്റി.ക്വിസ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്തത്തിൽ എട്ട് ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി 2022 നവമ്പർ 14 -ാം തീയതി ശിശുദിനത്തോട് അനുബന്തിച്ച് ഐ.റ്റി.ക്വിസ്സ് നടത്തി. കംപ്യൂട്ടർ സയൻസിന്റെ ചരിത്രം കംപ്യൂട്ടർ ശാസ്ത്രജ്ഞർ, സോഫ്റ്റ്‍വെയറുകളും സ്ഥാപകരും ലോഗോകളും തുടങ്ങിയവയായിരുന്നു ക്വിസ്സ് വിഷയങ്ങൾ.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സെന്റ്. എഫ്രേംസ് എച്ച്.എസ്.എസ് സ്കൂളും പങ്കെടുത്തു. ആദ്യ റൗണ്ടിൽ കോട്ടയം ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പങ്കെടുക്കുന്നതിന് ആവശ്യമായിരുന്ന വീഡിയോയും പ്രസന്റേഷനും നിർമിക്കുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും ലിറ്റിൽ കൈറ്റ് ടീമാണ് ചെയ്തത്.
""ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022"" (""ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2022"")
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സ്കൂൾ ഷൂട്ട്
നവംമ്പർ 23-ാംതിയതി നടന്ന സ്കൂൾ ഷൂട്ടിന് കൈറ്റ് ടീം നേതൃത്ത്വം നൽകി.സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങൾ എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു.കുട്ടികൾക്ക് ഇത് വേറിട്ടൊര് അനുഭവമായിരുന്നു.
""ഹരിത വിദ്യാലയം റിയാലിറ്റി ഷോ സ്കൂൾ ഷൂട്ട്"" (""ഹരിത വിദ്യാലയം റിയാലിറ്റി ഷോ സ്കൂൾ ഷൂട്ട്"")
ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട്
ഡിസംമ്പർ 2-ാംതിയതി തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്,പി റ്റി എ പ്രിസിഡന്റ് ശ്രീ ഷോബിച്ചൻ,സിസ്റ്റർ റോസമ്മ ഫ്രാൻസിസ്,ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ ,HS, HSS വിഭാഗങ്ങളിൽ നിന്ന് 8 കുട്ടികൾ എന്നിവർ പങ്കെടുത്തു.
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട്
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട്
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട്
സെന്റ് എഫ്രേംസിന് കെ.ഇ ട്രോഫി
18-ാമത് അഖില കേരള ഇന്റർ സ്കൂൾ കെ.ഇ ട്രോഫി ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ സെന്റ് എഫ്രേംസിന് മികച്ച വിജയം. 88-60 എന്ന മികച്ച സ്കോറോടു കൂടെ വാഴക്കുളം കർമ്മേൽ സ്കൂളിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് എഫ്രേംസ് മിന്നും വിജയം കരസ്ഥമാക്കിയത്.ഫാദർ ആന്റണി അച്ചൻ്റെ നേതൃത്വത്തിലുള്ള എഫ്രേംസ് സ്പോർട്സ് അക്കാഡമി എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
Fun with English Program
രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം നടത്തുന്നതിനും കുട്ടികളിൽ സാഹിത്യാഭിര വർദ്ധിപ്പിക്കുന്നതിനും 2022 ന്റെബർ 26 ശനിയാഴ്ച രാവിലെ 9:15 ന് സ്കൂൾ സെമിനാർ ഹാളിൽ വച്ച് Fun With Engish എന്ന പരിപാടി നടത്തി.വൈകുന്നേരം നാലുമണി വരെയുണ്ടായിരുന്ന പരിപാടി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ.ജോളി ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം വളരെ ഉപകാരപ്രദമായിരുന്നു.
-
FUN WITH ENGLISH
-
FUN WITH ENGLISH
-
FUN WITH ENGLISH
-
FUN WITH ENGLISH
-
FUN WITH ENGLISH
-
FUN WITH ENGLISH
കോട്ടയം ജില്ലാതല സ്കൂൾ ശാസ്ത്രോത്സവം
ജില്ലാതല സ്കൂൾ ശാസ്ത്രോത്സവത്തിലെ വിജയികളെ പ്രത്യേകമായി അഭിനന്ദിക്കുകയും സംസ്ഥാന തല മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
എയിഡ്സ് ഡേ ദിനാചരണം
10 സി യിലെ കുട്ടികളുടെ നേതൃത്ത്വത്തിൽ സ്കൂൾ അസംമ്പ്ലിയിൽ എയിഡ്സ് ഡേ ദിനാചരണം സമുചിതമായി ആചരിച്ചു.എല്ലാ കുട്ടികളും എയിഡ്സ് ഡേ റിബ്ബൺ ധരിച്ച് എയിഡ്സ് രോഗികളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.എയിഡ്സ് ദിനാചരണത്തിൽ എയിഡ്സ് രോഗത്തെക്കുറിച്ച് എല്ലാകുട്ടികൾക്കും അവബോധമുളവാക്കാൻ സഹായിച്ചു.രോഗത്തെ വെറുക്കുക, രോഗിയെ സ്നേഹിക്കുന്ന മനോഭാവമുളവാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
-
എയിഡ്സ് ഡേ ദിനാചരണം
-
എയിഡ്സ് ഡേ ദിനാചരണം
-
എയിഡ്സ് ഡേ ദിനാചരണം
-
എയിഡ്സ് ഡേ ദിനാചരണം
പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ സി വി ആനന്ദബോസ് IAS ന് സ്വീകരണം
സെന്റ് എഫ്രേംസിന്റെ പൂർവ്വ വിദ്യാർത്ഥിയായ പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ ആനന്ദബോസ് IAS ന് സ്കൂൾ വിദ്യാർത്ഥികളും മാനേജ്മെന്റും അദ്യാപകരും ചേർന്ന് സ്വീകരണം നൽകി.അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
-
ഡോക്ടർ സി വി ആനന്ദബോസിന് സ്വീകരണം
ക്രിസ്തുമസ് ആഘോഷം
ഡിസംമ്പർ 23-ാം തിയതി ക്രിസ്തുമസ് ആഘോഷം നടന്നു.10 മണിക്കാരംഭിച്ച പൊതുസമ്മേളനത്തിൽ ശ്രീ ജയിംസ് പി ജേക്കബ്ബ് സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ഇ കോജേജ് പ്രിൻസിപ്പൽ Dr.Ison Vanchipurackal ക്രിസ്തുമസ് സന്ദേശം നൽകി.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന് മോടി പകർന്നു.സാന്താക്ലോസ്സിന് ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്.ശ്രീ ജോസ് ജോസഫ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് കൃതജ്ഞതയും രേഖപ്പെടുത്തി.ക്രിബ് നിർമ്മാണം,കാരോൾ ഗാനമത്സരം ,സ്റ്റാർ നിർമ്മാണം ക്ലാസ്സ് അടിസാഥാനത്തിൽ നടന്ന ഈ മത്സരത്തിൽ വിജയികൾക്ക് പൊതുസമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിന് ശേഷം കേക്ക് വിതരണം ചെയ്തു.ഡിസംമ്പർ 23-ാം തിയതി ക്രിസ്തുമസ്സ് അവധി ആരംഭിച്ചു.
138-ാം സ്കൂൾ വാർഷികവും യാത്രയയപ്പും
മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 138-ാമത് സ്കൂൾ വാർഷികവും ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്കായുള്ള യാത്രയയപ്പും 2023 ജനുവരി മാസം ഇരുപതാം തീയതി വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.മാന്നാനം ആശ്രമാധിപൻ ഫാദർ മാത്യു ചക്കാലക്കൽ സി.എം.ഐ അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മോൻസ് ജോസഫ് എംഎൽഎ ആയിരുന്നു.10 മണിക്ക് സ്കൂൾ മുറ്റത്ത് പതാക ഉയർത്തിക്കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്. പ്രിൻസിപ്പാൾ ശ്രീ. ജെയിംസ് പി ജെക്കബ് സ്വാഗതം ആശംസിച്ചു. ശ്രീമതി ബെൻസി കെ ജോസഫ് റിപ്പോർട്ട് സമർപ്പിച്ചു. ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്,മാഗി എലിസബത്ത് എബ്രഹാം,ലിനി ജെയിംസ് എന്നീ അധ്യാപകർക്കും ഓഫീസ് അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിച്ച ആന്റണി ടി സി ക്കുമായിരുന്നു യാത്രയയപ്പ് നൽകിയത്.കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജെയിംസ് മുല്ലശ്ശേരി സി എം ഐ അച്ചനാണ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജി തടത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ഉപജില്ല എ.ഇ.ഓ ശ്രീമതി ശ്രീജ പി ഗോപാൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഷാജി ജോസഫ്, സ്റ്റാഫ് പ്രതിനിധി ശ്രീ മാത്തുക്കുട്ടി മാത്യു, പിടിഎ പ്രസിഡന്റ് ശ്രീ ശോബിച്ചൻ കെ ജെ , വിദ്യാർത്ഥി പ്രതിനിധി കുമാരി ആവണി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു .കലാ - കായിക - പഠന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്ക് വേദിയിൽ വച്ച് വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡോ. മിനിമോൾ കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ദേശീയ ഗാനത്തോടെ പൊതുസമ്മേളനം അവസാനിച്ചു. അതിനു ശേഷം ഉച്ചക്ക് ഒന്നരയോടെ കലാപരിപാടികൾ ആരംഭിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനങ്ങളും നൃത്തങ്ങളുമായി സ്കൂൾ വാർഷികം മനോഹരമായിരുന്നു.
-
138-ാമത് സ്കൂൾ വാർഷികം
-
കലാപരിപാടികൾ
-
കലാപരിപാടികൾ
-
138-ാമത് സ്കൂൾ വാർഷികം
-
138-ാമത് സ്കൂൾ വാർഷികം
ക്ലാസ് മാഗസിൻ പ്രകാശനവും സമ്മാനദാനവും
2023 ഫെബ്രുവരി മാസം 17-ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസുകളും നിർമിച്ച ക്ലാസ് മാഗസിൻ പ്രകാശനം ചെയ്തു.മികച്ച ക്ലാസ് മാഗസിൻ കണ്ടെത്തി ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും നല്കി.