ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 1
സ്കൂൾ പ്രവേശനോത്സവം
2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ബി ആർ സി ട്രെയിനർ ആയ സാജൻ മാഷ് മുഖ്യാതിഥി ആയിരുന്നു . ശലഭങ്ങളെ പോലെ പാറി എത്തിയ കുഞ്ഞു മക്കൾക്കെല്ലാവർക്കും മധുരം നൽകി സ്വീകരിച്ചു . പി റ്റി എ ഭാരവാഹികൾ വാർഡ് മെമ്പർമാർ എല്ലാവരും പ്രവേശനോത്സവത്തിനായി എത്തിയിരുന്നു. ആഘോഷ മേളങ്ങളോടെ വളരെ സന്തോഷം നിറഞ്ഞൊരു സുദിനം കുട്ടികൾക്ക് നൽകാൻ സാധിച്ചു
ജൂൺ 5
പരിസ്ഥിതി ദിനം
ഭൂമിയുടെ ഹരിതാഭ നിലനിർത്തുന്നതിനും മരങ്ങൾ ജീവന്റെ നിലനിൽപ്പിന്റെ ജീവനാഡികൾ ആണ് എന്നും ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി ഈ ദിനം ആചരിച്ചു . എല്ലാ അധ്യാപകരും ഓരോ ഫല വൃക്ഷ തൈകൾ കൊണ്ട് വരികയും സ്കൂൾ കോമ്പൗണ്ടിൽ നേടുകയും ചെയ്തു. കുട്ടികൾക്കായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്തു നടപ്പിലാക്കി . എൽ പി വിഭാഗം കുട്ടികൾ ഫല വൃക്ഷ തൈകൾ കൊണ്ട് വന്നു അവർക്കു അനുവദിച്ചു കൊടുത്ത സ്ഥലങ്ങളിൽ നനടുകയും ചെയ്തു . യു പി വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പൂന്തോട്ട നിർമ്മാണം ആയിരുന്നു. വളരെ മികച്ച രീതിയിൽ സ്കൂൾ മുറ്റത്തു ഒരു പൂന്തോട്ടം കുഞ്ഞുങ്ങൾ സജ്ജമാക്കി . ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് നൽകിയ പ്രവർത്തനം പച്ചക്കറി തോട്ട നിർമ്മാണം ആയിരുന്നു. കുട്ടികൾ അത് നല്ല രീതിയിൽ നടപ്പിലാക്കി . ഈ പ്രവർത്തനങ്ങൾക്ക് പുറമെ പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ഗാനാലാപനം എന്നീ പ്രവർത്തങ്ങളും നടത്തി.
ജൂൺ 12
ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാല വേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു അവബോധ ക്ലാസുകൾ ഹൈസ്കൂൾ തലത്തിൽ നടത്തി . ഇതുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
ജൂൺ 14
ലോക രക്തദാനദിനം
ലോക രക്തദാനദിനവുമായി ബന്ധപ്പെട്ടു N S S കുട്ടികളുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ജൂൺ 19
വായനദിനം
പ്രധാന പ്രവർത്തനങ്ങൾ
1 . വായനദിന അസംബ്ലി
2 . വായന ദിന പ്രതിജ്ഞ
3 . വായനദിന ക്വിസ്
4 . വായന കാർഡ് നിർമ്മാണം
5 .വായന കുറിപ്പ് തയ്യാറാക്കൽ
6 .വായന മത്സരം
7 . വിപുലമായ മറ്റനവധി പ്രവർത്തനങ്ങൾ
മേൽപ്പറഞ്ഞ പ്രവർത്തങ്ങൾ എല്ലാം ക്രമാനുഗതമായി നടത്തി. വാർഡ്‌മെമ്പർ വായന ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . പ്രവർത്തനങ്ങളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ച വച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി
ജൂൺ 21
അന്തർദേശീയ യോഗ ദിനം
യോഗയുടെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി കുട്ടികൾക്കായി ഒരു യോഗ ക്ലാസ് സംഘടിപ്പിച്ചു . അന്നേദിവസം പ്രത്യേക അസംബ്ലി നടത്തി . പി റ്റി അദ്ധ്യാപിക അനുപമ പാസ്സോയുടെ നേതൃത്വത്തിൽ കുട്ടികൾ യോഗയുടെ വിവിധ രീതികൾ അസ്സംബ്ലിയിൽ പ്രദർശിപ്പിച്ചു. വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു
ജൂൺ 26
ലോക മയക്കു മരുന്ന് വിരുദ്ധ ദിനം