വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
കായികാദ്ധ്യാപകൻ ശ്രീ സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്മ്പോൾ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
*മികച്ച നേട്ടങ്ങൾ 2023 *

കായിക മേളയിൽ ഓവറോൾ

കായംകുളം ഉപജില്ലാതലത്തിൽ നടന്ന കായിക മേളയിൽ ഓവറോൾ കരസ്ഥമാക്കിയ വിവിഎച്ച്എസ്എസ് ടീം കായംകുളം നഗരസഭ അധ്യക്ഷ ശ്രീമതി ശശികലയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

സ്പോർട്സ് മുറിയുടെ ഉദ്ഘാടനം

നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

സ്പോർട്സ് ദിനം-2022

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ സ്പോർട്സ് ഡേ ഉദ്ഘാടനം നിർവ്വഹിച്ചു.