സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത് മംഗലാപുരം രൂപതയുടെ കീഴിൽ
1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാബിപ്പ് വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സത്വസ്തർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു.
2016 ലെ പ്ലാറ്റിനം ജൂബിലി ആഘോഷം സ്കൂളിന്റെയും നാടിന്റെയും സാംസ്കാരികവും ചരിത്രശേഷിപ്പുമായി മാറിയിരിക്കുന്നു. ഒരു വർഷക്കാലത്തെ നൈരന്തര്യമായ കൂട്ടായ പ്രയത്നങ്ങളുടെ ഫലമായാണ് ആഘോഷങ്ങൾ ഏറെ ഭംഗിയാക്കി തീർക്കാൻ സാധിച്ചത്. ഇതിൽ ഭാഗവാക്കായ മുഴുവൻ ആളുകളോടും ആദ്യം തന്നെ സ്കൂളിന്റെയും മാനേജ്മെന്റിന്റെയും നന്ദി പ്രകാശിപ്പിക്കട്ടെ.
26/10/2016 ന് ജൂബിലി പ്രചാരണാർത്ഥം നാലു ഭാഗങ്ങളിലായി ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ കൂട്ടയോട്ടം പ്രശസ്ത ഇന്ത്യൻഫുട്ബോൾ താരമായ ശ്രീ എം ശ്രീ . സുരേഷ് ജ്യോതി തെളിയിച്ചുകൊണ്ട് നിർവഹിച്ചു. 28 /10/2016 ന് നടന്ന വിളംബര ഘോഷയാത്ര തങ്കയം മുക്കിൽ നിന്ന് ആരംഭിച്ച് ടൗൺചുറ്റി സ്കൂളിൽ എത്തി. വർണ്ണ വിസ്മയം കൊണ്ടും മാറുന്ന വൈവിധ്യമാർന്ന വേഷ വിതാനങ്ങളും കലാരൂപങ്ങളും കൊണ്ട് ശ്രദ്ധേയമായി.
പ്ലാറ്റിനം ജൂബിലി 29/10/2016 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. സംഘാടനമികവുകൊണ്ട് ഏറെ ഹൃദ്യമായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.നവംമ്പർ 26ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വെവ്വേറെ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് പ്രകൃതി ഭക്ഷണം, ചെറുപയർ , മല്ലികാപ്പി, ഇ വിതരണം ചെയ്തു.നവംബർ 29ന് ഗ്രാന്റ് പാരൻസ് ഡേ ആഘോഷിച്ചു. 90 പേരോളം പങ്കെടുത്ത ചടങ്ങ് ഗവേഷകനും പ്രഭാഷകനുമായ ശ്രീ. ആർ സി. കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. അനുഭവങ്ങൾ പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചു കായിക വിനോദങ്ങളിൽ ഏർപ്പെട്ടു o മുത്തശ്ശന്മാർ ആ ദിവസം ഏറെ സന്തോഷകരമാക്കി. പങ്കെടുത്ത എല്ലാവർക്കും പ്ലാറ്റിനം ജൂബിലി മെഡലും മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
29 ന് ഗുരുവന്ദനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. സെൻറ് പോൾസ് വിദ്യാലയത്തിലൂടെ അറിവിന്റെ മുത്തുകൾ പകർന്നേകിയവരും അതേറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവരും മുഖാമുഖം കണ്ടുമുട്ടിയപ്പോൾ അനിർവചനീയമായ ആത്മഹർഷമായിരുന്നു ഓരോരുത്തരും അനുഭവിച്ചത്. പഴമയുടെ ജാലകങ്ങൾ തുറന്ന്, വീണ്ടും ചെറുപ്പത്തിലേക്ക് പിൻവാങ്ങിയത് പോലെ. ഇരുന്ന ബെഞ്ചും കളിച്ചു നടന്ന മാന്തോപ്പും പഠിപ്പിച്ച അധ്യാപകരുമെല്ലാം ഓർമ്മയിലൂടെ കടന്നുപോയി.
ഫെബ്രുവരി മാസം നടത്തിയ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് ഏറെ വാശിയേറിയതും ആവേശകരവുമായിരുന്നു. മൂന്ന് മൂന്ന് പഞ്ചായത്തുകളിലുള്ള വിദ്യാർത്ഥികളുടെ ടീം ടൂർണമെന്റിൽ പങ്കെടുത്തു. സെൻറ് പോൾസ് സ്കൂളിലെ ചുണക്കുട്ടന്മാർ ഫൈനൽ റൺവേസ് വരെ എത്തുകയുണ്ടായി . 3/3/2017 ന് ഗെയിംസ് ഡേ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
മാർച്ച് 11 , 12 ദിനങ്ങളിലായി നടന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ അധ്യക്ഷത വഹിച്ചു . സിനിമാനടൻ ഇന്ദ്രൻസിന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു.11 ,12 തീയതികളിലായി LKG , LP, UP,പൂർവവിദ്യാർത്ഥികൾ ,എന്നിവരുടെ വിവിധ പരിപാടികളുണ്ടായി. PTA പ്രസിഡൻറ് കെ ശ്രീനിവാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പിതാവാണ് കുട്ടികളുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തത്.
പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഏറെ ധന്യമാക്കിയ വിവിധ ആഘോഷ കമ്മിറ്റി , ഭാരവാഹികൾ,രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ,സ്റ്റാഫ് പ്രതിനിധികൾ,എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമ ഫലത്തിന് മനസ്സ് തുറന്ന ഭാവുകങ്ങൾ.......