അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23

Schoolwiki സംരംഭത്തിൽ നിന്ന്
സബ്‍ജില്ല ,ജില്ലാ മേളകളിൽ ലഭിച്ച ട്രോഫികൾ സ്കൂളിൽ എത്തിയപ്പോൾ.





ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം

ജില്ലാ സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു..

സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ്കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ വിതരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി.....ക‍ൂട‍ുതൽ വിവരങ്ങൾ

വൈഷ്ണവ്

ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം.

ഒക്ടോബർ 21,22 ,ജില്ലാ മേള ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting).

സബ്‍ജില്ല ശാസ്ത്ര മേള: ഐ.ടി യിൽ അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ശാസ്ത്ര മേള ,ഐ.ടി യിൽ അസംപ്ഷൻ ഹൈസ്‌കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി .  വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting) . രണ്ട് വിദ്യാർത്ഥികൾക്ക് 3 ആം സ്ഥാനം ലഭിച്ചു. (മലയാളം ടൈപ്പിംഗ്  വരദ്വാജ് ..മൂന്നാം സ്ഥാനം  ,പ്രസേൻറ്റേഷൻ  ശ്രേയ  പി  ബി ..മൂന്നാം സ്ഥാനം) .ആകെ 7 കുട്ടികൾ ഐ.ടി മേള യിൽ പങ്കെടുത്തു..പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .

സ്റ്റിൽ മോഡൽ സെക്കൻറ്

ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള.സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ

ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സ്റ്റിൽ മോഡലിൽ ബേസി്ൽ റേയ് ,ലേയ എന്നിവർക്ക് സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ അസംപ്ഷൻ രണ്ടാം സ്ഥാനം.

സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ..
ഓവർഓൾ രണ്ടാം സ്ഥാനം.

ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ  സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന  അന്ന് മരിയ ബിജോ എന്ന  വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലിച്ചു.

സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ രണ്ടാം സ്ഥാനം.

ഒക്ടോബർ 14,15 ന് GHS മൂലങ്കാവിൽ വച്ച് നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് രണ്ടാം സ്ഥാനം.സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ

ജില്ലാ ജേതാക്കൾ
ജില്ലാ ജേതാക്കൾ

ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക്

സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ

ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .

സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര

മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ജില്ലാ പ്രവർത്തി പരിചയ മേള:

ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്




അർജുൻ തോമസിന് അപൂർവ്വ നേട്ടം

അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ

അർജുൻ തോമസ്

മാത്രമാണ് അവസരം ലഭിച്ചത്.

മികച്ച സ്ഥാനം

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.



നേട്ടങ്ങൾ

പുരസ്കാരങ്ങൾ