കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.'ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണൻ പിള്ളയുടെ ഉടമസ്ഥതത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ 10- ആം വാർഡിൽ ഇളങ്ങുളം വില്ലജ് ൽ 50- സെനറ്റ് സ്ഥലത്തു സർവ്വേ നമ്പർ 1-4929- ൽ നരിയനാനി പോസ്റ്റോഫീസ് -ന്റെ പരിധിയിൽ 1923-മെയ് 21- നു പ്രീ കെ.ഇ.ർ പ്രകാരം അംഗീകാരം ലഭിച്ച ഇളങ്ങുളം കെ.വി.സ്.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന് 3- കെഎം ചുറ്റിൽ മറ്റു വിദ്യാലങ്ങൾ ഒന്നുമില്ല .
തുടക്കത്തിൽ ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയുമുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു സ്കൂളിൽ ക്ലാസുകൾ നടന്നിരുന്നത് .1981- ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു .അടച്ചുറപ്പുള്ള ഓഫീസിൽ റൂം പണിതു .സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓടിടുകയും തറ സിമ്മണ്ട് ഇടുകയും സൈഡ് വശങ്ങൾ പട്ടിക ഉപയോഗിച്ച് അഴികൾ അടിക്കുകയും ചെയ്തു .കാലക്രമത്തിൽ അഴികൾ മാറ്റി ഭിത്തി കെട്ടി.സ്കൂളിലേക്ക് വൈദുതി കണക്ഷൻ എടുത്തു .ഓഫീസിൽ റൂം ടൈൽ പാകി.തുടർന്ന് ക്ലാസ് മുറികളിൽ ഫാൻ പിടിപ്പിക്കുകയും പഠനത്തിനാവശ്യമായ പഠനോപകാരണങ്ങളും കമ്പ്യൂട്ടറം വാങ്ങുകയും ചെയ്തു .സ്കൂൾ പരിസരത്തുന്നതായിരുന്ന കളിസ്ഥലം കുട്ടികൾക്ക് കളിയ്ക്കാൻ അനുയോജ്യമാക്കി.സ്കൂളില്തന്റെ ആവശ്യങ്ങൾക്ക് ജലം എടുക്കുന്നതിനായി പൊതു കിണർ ഉണ്ട് .കുട്ടികൾക്ക് കൈകൾ കഴുകുന്നതിനും ടോയ്ലറ്റ് ൽ ഉപയോഗിക്കുന്നതിനും വെള്ളം ലഭ്യമാക്കുന്നതിനായി കിണറ്റിൽ മോട്ടോർ സ്ഥാപിച്ചു ആവശ്യം വേണ്ട സ്ഥലങ്ങളിലേക്ക് പൈപ്പ് സൗകര്യം ഏർപ്പെടുത്തി .പ്രാഥമിക ആവശ്യങ്ങളുടെ നിറവേറ്റുന്നതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകളും ടോയ്ലറ്റ് കലും നിർമ്മിച്ച് ടൈൽ പതിച്ചു വൃത്തിയാക്കി .സ്കൂളിൽ ഉച്ചഭക്ഷണ പാചകത്തിനായി അടച്ചുറപ്പുള്ള അടുക്കള നിർമ്മിചചു . അങ്ങനെ കാലാനുസ്രതമായി ഭൗതിക സാഹചര്യങ്ങളിൽ മെച്ചപ്പെടുത്തലുകൾ നടത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു .ഷിഫ്റ്റ് സമ്പ്രദായം ആയതിനാൽ കാലങ്ങളായി 3- അധ്യാപകരാണ് സ്കൂളിൽ ഉണ്ടായിരുന്നത് .എന്നാൽ 2010-11- വർഷത്തിൽ സർക്കാർ ഷിഫ്റ്റ് സമ്പ്രദായം നിർത്തലക്കി ഉത്തരവിറക്കി ഒരു അധ്യാപക തസ്തിക കൂടി അനുവദിച്ചു തന്നു .നിലവിൽ 4- അധ്യാപകർ സ്കൂളിൽ ജോലി ചെയ്തു വരുന്നു .പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു അധ്യാപികയെ നിയമിച്ചുകൊണ്ട് പ്രീ പ്രൈമറി ക്ലാസുകൾ 2009-ജൂൺ മുതൽ സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിക്കുന്നു .ശ്രീ .അവിനാശ് യു കൃഷ്ണൻ ,മഞ്ഞപ്പള്ളിൽ ആണ് സ്കൂൾ ന്റെ ഇപ്പോളത്തെ മാനേജർ.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്ഥാപനമാണ്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഓടുന്നുണ്ട്.