32307note

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 31 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

 

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണൻ പിള്ളയുടെ ഉടമസ്ഥതത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ  10- ആം വാർഡിൽ  ഇളങ്ങുളം വില്ലജ് ൽ  50- സെനറ്റ്  സ്ഥലത്തു സർവ്വേ നമ്പർ 1-4929- ൽ നരിയനാനി പോസ്റ്റോഫീസ് -ന്റെ പരിധിയിൽ 1923-മെയ് 21- നു പ്രീ കെ.ഇ.ർ പ്രകാരം അംഗീകാരം ലഭിച്ച ഇളങ്ങുളം കെ.വി.സ്.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന് 3- കെഎം ചുറ്റിൽ മറ്റു വിദ്യാലങ്ങൾ ഒന്നുമില്ല .

                 തുടക്കത്തിൽ ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയുമുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു സ്കൂളിൽ ക്ലാസുകൾ നടന്നിരുന്നത് .1981- ൽ  സ്കൂൾ കെട്ടിടം പുതുക്കി പണിതു .അടച്ചുറപ്പുള്ള ഓഫീസിൽ റൂം പണിതു .സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓടിടുകയും തറ സിമ്മണ്ട് ഇടുകയും സൈഡ് വശങ്ങൾ പട്ടിക ഉപയോഗിച്ച്  അഴികൾ അടിക്കുകയും ചെയ്തു .കാലക്രമത്തിൽ  അഴികൾ  മാറ്റി ഭിത്തി കെട്ടി.സ്കൂളിലേക്ക് വൈദുതി കണക്ഷൻ എടുത്തു .ഓഫീസിൽ റൂം ടൈൽ പാകി.തുടർന്ന് ക്ലാസ് മുറികളിൽ ഫാൻ പിടിപ്പിക്കുകയും പഠനത്തിനാവശ്യമായ പഠനോപകാരണങ്ങളും കമ്പ്യൂട്ടറം വാങ്ങുകയും ചെയ്തു .സ്കൂൾ പരിസരത്തുന്നതായിരുന്ന കളിസ്ഥലം കുട്ടികൾക്ക് കളിയ്ക്കാൻ അനുയോജ്യമാക്കി.സ്കൂളില്തന്റെ ആവശ്യങ്ങൾക്ക് ജലം എടുക്കുന്നതിനായി പൊതു കിണർ ഉണ്ട് .കുട്ടികൾക്ക് കൈകൾ കഴുകുന്നതിനും ടോയ്ലറ്റ് ൽ ഉപയോഗിക്കുന്നതിനും വെള്ളം ലഭ്യമാക്കുന്നതിനായി കിണറ്റിൽ മോട്ടോർ സ്ഥാപിച്ചു ആവശ്യം വേണ്ട സ്ഥലങ്ങളിലേക്ക് പൈപ്പ് സൗകര്യം ഏർപ്പെടുത്തി .പ്രാഥമിക ആവശ്യങ്ങളുടെ നിറവേറ്റുന്നതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകളും ടോയ്ലറ്റ് കലും നിർമ്മിച്ച് ടൈൽ പതിച്ചു വൃത്തിയാക്കി .സ്കൂളിൽ ഉച്ചഭക്ഷണ പാചകത്തിനായി അടച്ചുറപ്പുള്ള അടുക്കള നിർമ്മിചചു .  അങ്ങനെ കാലാനുസ്രതമായി ഭൗതിക സാഹചര്യങ്ങളിൽ മെച്ചപ്പെടുത്തലുകൾ നടത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു .ഷിഫ്റ്റ് സമ്പ്രദായം ആയതിനാൽ കാലങ്ങളായി 3- അധ്യാപകരാണ് സ്കൂളിൽ ഉണ്ടായിരുന്നത് .എന്നാൽ 2010-11- വർഷത്തിൽ സർക്കാർ ഷിഫ്റ്റ് സമ്പ്രദായം നിർത്തലക്കി ഉത്തരവിറക്കി ഒരു അധ്യാപക തസ്തിക കൂടി അനുവദിച്ചു തന്നു .നിലവിൽ 4-  അധ്യാപകർ സ്കൂളിൽ ജോലി ചെയ്തു വരുന്നു .പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു അധ്യാപികയെ നിയമിച്ചുകൊണ്ട്  പ്രീ പ്രൈമറി ക്ലാസുകൾ 2009-ജൂൺ മുതൽ സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിക്കുന്നു .ശ്രീ .അവിനാശ് യു കൃഷ്ണൻ ,മഞ്ഞപ്പള്ളിൽ ആണ് സ്കൂൾ ന്റെ ഇപ്പോളത്തെ മാനേജർ.

"https://schoolwiki.in/index.php?title=32307note&oldid=1828356" എന്ന താളിൽനിന്ന് ശേഖരിച്ചത്