ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരീക്ഷാഫലം
സ്കൂളിന്റെ അഭിമാനവിജയങ്ങളുടെ നേർക്കാഴ്ച - പരീക്ഷാഫലങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
2021-22 എസ്.എസ്.എൽ.സി പരീക്ഷാഫലം
449 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 498 കുട്ടികൾ വിജയിച്ചു. 114 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.
2021-22 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 37 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
2020-21 എസ്.എസ്.എൽ.സി പരീക്ഷാഫലം
കോവിഡ്ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലൂടെയും അനുബന്ധ പഠനസഹായ പ്രവർത്തനങ്ങളിലൂടെയുമാണ് ഉയർന്ന വിജയം കൈവരിക്കാനായത്. 2021 എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വളരെക്കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകളിലൂടെയാണ് സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് കഴിഞ്ഞത്. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.
2020-21 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ആസൂയാവഹമായ വിജയമാണ് സ്കൂളിന് ലഭിച്ചത്.