സി .എം .എസ്സ് .എൽ .പി .എസ്സ് പ്രക്കാനം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി .എം .എസ്സ് .എൽ .പി .എസ്സ് പ്രക്കാനം‍‍
വിലാസം
പ്രക്കാനം‍‍

പ്രക്കാനം‍,പ്രക്കാനം‍ പി.ഒ
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 1 - 1983
വിവരങ്ങൾ
ഫോൺ9961359593
ഇമെയിൽcmslpsprakkanam2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്38408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മോൻ കെ സാമുവേൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ,കോഴഞ്ചേരി ഉപജില്ലയിലെ മുട്ടുകുടുക്ക

എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസമാണ് സി എം എസ് എൽ പി സ്കൂൾ. ഈ സ്കൂൾ മുട്ടുകുടുക്ക എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1883 ആം ആണ്ട് ഇടവമാസത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളായി തീർന്ന് അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഓമല്ലൂർ കോഴികുന്നത്ത് അച്ഛന്റെ  നേതൃത്വം കൊടുത്ത് ആരംഭിച്ച നിലത്തെഴുത്തു പള്ളിക്കൂടം ആണ് പിന്നീട് സി എം എസ് എൽ പി സ്കൂൾ ആയിത്തീർന്നത് ആദ്യം തേപ്പ് കല്ലിങ്കലാണ് ഇത് തുടങ്ങിയത് മൂന്നുവർഷത്തിനുശേഷം സിഎസ്ഐ മിഷനറിമാരുടെ ഒത്താശയോടുകൂടി ഇപ്പോൾ സിഎസ്ഐ പള്ളി നിലനിൽക്കുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും ആദ്യവർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാം ക്ലാസ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു സിഎംഎസ് അച്ഛനോടൊപ്പം ഒരുകൊമ്പിൽ  ആശാനും ഇതിനുവേണ്ടി പ്രയത്നിച്ചു. 1890 വർഷം 3,4 എന്നീ ക്ലാസുകൾ ആരംഭിക്കുവാൻ ഗവൺമെന്റ് നിന്നും അനുവാദം ലഭിക്കുകയും തന്മൂലം സ്കൂൾ അവിടെ നിന്ന് മാറ്റി മുട്ടുകുടുക്കയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ    - 5
  • ലാപ്ടോപ്പ്             - 2
  • പ്രൊജക്ടർ    
  • കളിസ്ഥലം
  • പാചകപ്പുര
  • കുടിവെള്ള സൗകര്യം ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെള്ളം
  • എല്ലാ ക്ലാസ് റൂമുകളിലും ലൈറ്റുകൾ ഫാനുകൾ എന്നിവയുണ്ട്.
  • ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ  എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
  • ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സർഗ്ഗശേഷി വളർത്തുന്നതിനുള്ള കലാ പരിശീലനം (ഡാൻസ്,പാട്ട്, നാടൻപാട്ട് )ഇവ നൽകുന്നു.ആരോഗ്യ സംരക്ഷണത്തിനുള്ള കായിക പരിശീലനം നൽകുന്നു.സ്കൂൾ ശാസ്ത്രമേള,കലോത്സവം എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു.പഠനയാത്രകൾ, സീഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കായി പരിഹാരബോധന ക്ലാസുകൾ നടത്തുന്നു.ഇംഗ്ലീഷ് മാസിക,കയ്യെഴുത്തുമാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു .കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.

മുൻ സാരഥികൾ

ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ്

എം ജി ജോർജ്                      1939  -  1956

മറിയാമ്മ ജോർജ്ജ്                 1956-1966

കെ ജെ അന്നാമ്മ                  1966-1990

കെ വി ജോർജ്                     1984-1985

കെ വി തോമസ്                    1996-1997

ലാലമ്മ ജോർജ്                     1997 -2016

ഷിബു തോമസ്                      2016 -2018

ലില്ലിക്കുട്ടി                             2018-2020

ബിജുമോൻ കെ സാമുവേൽ     2020 മുതൽ

മികവുകൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായ സ്കൂൾ അസംബ്ലി നടത്തുന്നു.LSS പരീക്ഷയ്ക്കുള്ള പരിശീലനം, ക്വിസ് മത്സരങ്ങൾക്കുള്ള പരിശീലനം, സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്രമേളകൾ, സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവപങ്കാളിത്തം.  സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തുമാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. പ്രവേശന ഉത്സവം, ഓണം,ക്രിസ്മസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു 

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീ. ബിജുമോൻ കെ സാമൂവേൽ (പ്രധാനഅധ്യാപകൻ )

ശ്രീ.ജോൺ എം എബ്രഹാം

ശ്രീമതി. ആതിര.വി. എസ്


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പത്തനംതിട്ടയിൽ നിന്ന് വരുന്നവർ : കോളേജ്  ജഗ്ഷനിൽ നിന്ന്  200 മീറ്റർ മാറി വലത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ്മുട്ടുകുടുക്ക ജഗ്ഷനിൽ എത്തിച്ചേരുക. വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്ന്നു.
  • കോഴഞ്ചേരിയിൽ നിന്നും വരുന്നവർ ചിറക്കാല ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുട്ടുകുടുക്ക ജംഗ്ഷനിൽ എത്തിച്ചേരുക.  ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.