ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടർന്ന് വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.ദിനാചരണങ്ങൾ കൂടുതൽ വർണാഭമാക്കി നടത്തുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ അവരറിയാതെ അവരിലെത്തുന്നു.

കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

  • പ്രവേശനോത്സവം
  • വായനാദിനം
  • ഓണം
  • ശിശു ദിനം
  • ക്രിസ്തുമസ് ആഘോഷം

സ്കൂൾ അസംബ്ലി

തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു.

ഭവനസന്ദർശനം

ഓരോ കുട്ടിയും ആരാണെന്നും, അവരുടെ ജീവിത സാഹചര്യം എന്താണെന്നും അറിയാൻ അവരുടെ കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർ‌ശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ കൈത്താങ്ങ് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.

കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ മക്കൾക്കൊപ്പം എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ RP മാരുടെ നേതൃത്വത്തിൽ മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.

ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും

"ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും ''

ഒന്നാം ക്ലാസിലെ കുട്ടികളിൽ ഗണിതാഭിരുചി വളർത്തി , കളികളിലൂടെ ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ, അവരുടെ

രക്ഷിതാക്കൾക്കായി നടത്തിയ "ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും '' എന്ന പരിശീലന  പരിപാടിയുടെ ഉദ്ഘാടനം 28/02/2022 ന് പി ടി എ പ്രസിഡണ്ട് ശ്രീമതി സനിത ഷിജു  നിർവഹിച്ചു.

ആസ്പിരേഷൻ പ്രോഗ്രാം

മൂന്നാംക്ലാസിലെ   വിദ്യാർത്ഥികൾക്കായി  ആസ്പിരേഷൻ ജില്ലാ വിദ്യാഭ്യാസ പരിപാടി 4/3/2022ന് പ്രധാന അധ്യാപിക സലില എസ് ഉദ്ഘാടനം ചെയ്തു.  ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിന് ഡയറ്റ് ഒരുക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ജോയ്ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്നീ പദ്ധതികൾ വിദ്യാലയത്തിൽ ആരംഭിച്ചു.