ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2020-2021 അധ്യയന വർഷ പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനമായ ജൂൺ 5ന് ക്ലാസ്സ് ഗ്രൂപുകളിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
- വായന ദിനമായ ജൂൺ 19ന് കുട്ടികൾ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദനം എഴുതി അവൻ ഓഡിയോ ആയി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
- ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ കൃതികൾ വായിച്ച് ആസ്വാദനം തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
- അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നമ്മുടെ വിദ്യാലയത്തിലെ പൂർവധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo കോ ഓർഡിനേറ്ററുമായ B മധുമാസ്റ്റർ, പൊയിൽകാവ് സ്കൂളിൽ നിന്നും വിരമിച്ച, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ ടി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. കുട്ടികൾ അവരെ ഏറ്റവും സ്വാധീനിച്ച അധ്യാപകരെ പറ്റിയുള്ള വിവരണം നൽകി.
- ഒക്ടോബർ 12ന് ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി തത്സമയം ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിഷ അമ്പലത്തിൽ നിർവഹിച്ചു.
- നവംബർ 29ന് പ്രവൃത്തി പരിചയ മേള ഓൺലൈൻ ആയി നടത്തി. കാർത്തിക പള്ളി നമ്പർ 1 UP സ്കൂൾ പ്രവൃത്തി പരിചയ അധ്യാപകൻ ശ്രീ സുനിൽ കുമാർ മാഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ പലതരത്തിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
- കോവിഡ് കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികൾ ഒരുക്കിയ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള 'ഡിജിറ്റൽ മാഗസിൻ -തുരുത്ത് 'മാർച്ച് 31 ന് പ്രസിദ്ധീകരിച്ചു. മാഗസിൻ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക -https://online.fliphtml5.com/jrdzf/uzuz/#p=1
-
പ്രവൃത്തി പരിചയ മേള
-
Digital magazine
-
സമ്പൂർണ ഹൈടെക് പ്രഖ്യാപനം
2021-2022 അധ്യയന വർഷ പ്രവർത്തനങ്ങൾ
- സ്കൂൾ തല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടന്നു. ഹെഡ്മിസ്ട്രസ് സബിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങ് ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും കരോക്കേ ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
- ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ രാമകൃഷ്ണൻ സി ,സ്കൂളിലെ യൂട്യൂബ് ചാനൽ വഴി ലഹരി ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.
- നമ്മുടെ സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 28ന് ആഘോഷിച്ചു. ഗണിതപൂക്കളം, ഓണക്വിസ്, ഓർമയിലെ ഓണം, ഓണപ്പാട്ടുകൾ എന്നീ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അതിഥികൾക്കൊപ്പം ഓൺലൈൻ എന്ന പരിപാടിയിൽ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രശസ്ത ഗായകയരായ ശ്രീമതി കൃഷ്ണ കണ്ണൂർ, നജ്മ കോഴിക്കോട്, വിനീഷ് പാറക്കടവ് എന്നിവരും ടെലിവിഷൻ താരമായ സുധൻ കൈവേലിയും പരിപാടികൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി ഓണപ്പാട്ടുകൾ സ്കൂൾ യൂട്യൂബ് ചാനലിൽ വീഡിയോ ആയി അവതരിപ്പിച്ചു.
- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ "ഉജ്ജ്വല കൗമാരം -കൗമാരക്കാർക്കൊപ്പം ഒരു സ്നേഹ സംവാദം"എന്ന പരിപാടി സെപ്റ്റംബർ 12ന് സ്കൂളിൽ സംഘടിപ്പിച്ചു. ടോപ് സിംഗർ ഫെയിം കൗശിക് വിനോദ് പരിപാടി ഗൂഗിൾ മീറ്റിൽ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീമതി സവിത പികെ ക്ലാസ് കൈകാര്യം ചെയ്തു.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഒരു കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 14 ചൊവ്വാഴ്ച 3 മണിക്ക് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു.സ്കൂൾ തല ഉദ്ഘാടനം, ശിലാഫലക അനാച്ഛാദനം, എന്നിവ ബഹുമാനപ്പെട്ട വടകര എം എൽ എ കെ കെ രമ നിർവഹിച്ചു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു.
- എൻ എം എം എസ് പരീക്ഷയുടെ പരിശീലനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിൽ നടത്തി. റിട്ടേർഡ് DEOയും നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ കെ ടി മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുമായി സംസാരിച്ചു.
- കോവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഡോക്ടർ ഓൺ ലൈവ് എന്ന ക്ലാസ് ഒക്ടോബർ 11ന് സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് (എംഡി ആയുർവേദ സൈക്യാട്രി) ക്ലാസ് കൈകാര്യം ചെയ്ത് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു. "ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങളും കുട്ടികളുടെ ഭക്ഷണക്രമവും" എന്നതായിരുന്നു വിഷയം.
- എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി.
- കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, കൗമാരക്കാരെ ചേർത്തു നിർത്താൻ ഉള്ള പദ്ധതിയുടെ (CHANK- Campaign for Healthy Adolescence Nurturing, Kozhikode) ക്ലാസ്സ് ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്നു. അധ്യാപികയായ ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.
- പത്താം ക്ലാസ്, എട്ടാംക്ലാസ്, ഒമ്പതാം ക്ലാസ് എന്നിവയുടെ പ്രവേശനോത്സവം യഥാക്രമം നവംബർ 1, നവംബർ 8, നവംബർ 15 എന്നീ ദിവസങ്ങളിൽ നടന്നു. എട്ടാം തീയതി എട്ടാം ക്ലാസ്സുകാരുടെ പ്രവേശനോത്സവത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരനായ ശ്രീ രൂപം രാജേഷ് മുഖ്യാതിഥിയായി. കുട്ടികളും അദ്ദേഹവും ചേർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
- സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആയ പ്രതിഭാപുരസ്കാരം ഡിസംബർ മൂന്നാം തീയതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
- സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു. വിദ്യാർത്ഥികളും പങ്കെടുത്തു.
- സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു. ചോറോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്.
- എൻ എം എം എസ് വിദഗ്ദ പരിശീലനത്തിന്റെ ഭാഗമായി ശ്രീ മൻസൂർ സാർ (റിട്ട. അദ്ധ്യാപകൻ മാർച്ച് മാസങ്ങളിൽ സ്കൂളിൽ വന്നു കുട്ടികൾക്ക് ക്ലാസ് നടത്തി.
- സ്കൂളിലെ പെൺകുട്ടികൾക്ക് വേണ്ടി കരാട്ടെ പരിശീലനം2022 മാർച്ചിൽ ആരംഭിച്ചു. പരിശീലകൻ രജീഷ് സി ടി നേതൃത്വം നൽകി. വനിതാ പരിശീലക റിൻസിയും കുട്ടികളെ പരിശീലിപ്പിച്ചു.
- കോഴിക്കോട് ആകാശവാണിയുടെ കുട്ടികളുടെ പരിപാടിയായ "പൂക്കൂട"യിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ 14/04/2022ന് പരിപാടികൾ അവതരിപ്പിച്ചു.
-
പ്രവേശനോത്സവം നോട്ടീസ്
-
ഗൂഗിൾ മീറ്റ്
-
ലഹരി ബോധവൽക്കരണ ക്ലാസ്
-
Onam2021
-
ശിലാസ്ഥാപനം
-
-
-
N M M S പരീക്ഷ പരിശീലനം ഉദ്‌ഘാടനം
-
Doctor on live
-
CHANK
-
പ്രവേശനോത്സവം
-
പ്രതിഭ പുരസ്‌കാരം
-
ചരിത്ര ചിത്ര രചന
-
-
Covid vaccination Camp 2022
-