സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്‌കൂൾ പ്രവേശനോത്സവം

ഓരോ അധ്യയന വർഷവും വലിയ ആഘോഷത്തോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കുന്നത്. ചെറിയകുട്ടകൾക്ക് വീട്ടിലെ സാഹചര്യങ്ങളിൽ നിന്നും മാറി ആദ്യമായി സ്‌കൂളിലെത്തുമ്പോഴുള്ള പ്രയാസമൊഴിവാക്കാനായി നിറയെ സമ്മാനങ്ങൾ നൽകി ഉത്സവാന്തരീക്ഷത്തിലാണ് അവരെ വരവേൽക്കുന്നത്. തോരണങ്ങൾകൊണ്ട് സ്‌കൂൾ അലങ്കരിക്കുകയും പുതിയ രക്ഷിതാക്കൾക്കായി സ്‌കൂൾ സംവിധാനങ്ങൾ പരിചയപ്പെടുത്താന്നതിനായി പൊതുചടങ്ങും സംഘടിപ്പിക്കുന്നു. പലവർഷങ്ങളിലായി നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽനിന്ന്.


         


എൽ.എസ്.എസ്.

സ്‌കൂളിന്റെ അക്കാദമിക മികവ് അടയാളപ്പെടുത്തുന്നതാണ് സമീപ സ്‌കൂളുകളിൽനിന്നും വിഭിന്നമായി ഓരോ വർഷവും സ്‌കൂളിൽ നിന്നും എൽ.എസ്.എസ്. സ്‌കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധന. നവംബർ മാസത്തോടെ കുട്ടികളിൽനിന്നും അർഹരായവരെ കണ്ടെത്തി മികച്ച പരിശീലനം നൽകിയാണ് സ്‌കൂൾ ഈ മികവ് നിലനിർത്തിപ്പോരുന്നത്. സ്‌കോർഷിപ്പ് നേടുന്ന വിദ്യാർത്ഥികളെ സ്‌കൂൾ പ്രത്യേകം ആദരിക്കുന്നത് മറ്റ് വിദ്യാർത്ഥികൾക്ക് ഇത്തരം മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പ്രചോദനമാകുന്നു.


     



ജൂൺ 5 പരിസ്ഥിതിദിനം

മണ്ണിനെ അറിയാം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് ഓരോ വർഷവും ജൂൺ അഞ്ചിന്‌ സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിക്കുന്നത്. സ്‌കൂൾ പരിസരത്തുള്ള വിവധ സസ്യജാലങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക പരിസരം വൃത്തിയാക്കി പുതിയ ചെടികൾ നടുക, പരിസ്ഥിതി ദിനത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ പരിപാടികൾ, എന്നിവ തുടങ്ങിയവ സംഘടിപ്പിക്കുന്നു. കൂടാതെ കൃഷിഭവനുമായി സഹകരിച്ച് വിത്ത് വിതരണം തൈ വിതരണം എന്നിവ സംഘടിപ്പിക്കാറുണ്ട്.

   

കോവിഡ് കാലഘട്ടത്തിൽ പരിസ്ഥിതിദിനം ഓൺലൈനായി നടത്തുകയും കുട്ടികൾവീട്ടിൽനിന്നും നടത്തിയ പ്രവർത്തനങ്ങൾ അയച്ചുതരുകയും ചെയ്തു. ഓരോ കുട്ടിയുടെയും പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ യൂറ്റിയൂബിലേക്ക് അപ്ലോഡ് ചെയ്തു. Youtube Link: https://youtu.be/7uHdTps-o_Y

       

ചാന്ദ്രദിനാചരണം

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ജൂലൈ 21ന് ചാന്ദ്രദിനം വിപുലമായി ആചരിക്കുന്നു. പ്രദർശനം, പതിപ്പ് നിർമ്മാണം, വിദഗ്ദരുടെ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനമുപയോഗിച്ച് നാസയുടെ ചാന്ദ്ര ദൗത്യം പുനരാവിഷ്‌കരിക്കുക, ബഹിരാകാശ യാത്രികരോട് ചോദിക്കാം തുടങ്ങിയ വൈവിദ്യമാർന്ന പരിപാടികൾ സ്‌കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.


       

സ്വാതന്ത്ര്യദിനാഘോഷം

കുട്ടികളിൽ രാജ്യസ്‌നേഹം വളർത്തുക രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മുടെ പൂർവ്വീകർ നടത്തിയ ത്യാഗങ്ങളെ സ്മരിക്കുക, ഇന്ത്യയുടെ ചരിത്രവും സാംസ്‌കാരികത്തനിമയും ഇളംതലമുറയിലേക്ക് പകരുക തുടങ്ങിയ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ലക്ഷ്യങ്ങളിൽപെട്ടതാണ്. വളരെ വിപുലമായ പരിപാടികളോടെയാണ് ഓരോ വർഷവും സ്‌കൂളിലെ സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. കൊടി ഉയർത്തൽ, ദേശഭക്തിഗാനം, പൊതുസമ്മേളനം, വിവിധതരം മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു.

              [[പ്രമാണം:17438-indep.jpg|ചട്ടരഹിതം| 

ഓണാഘോഷം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സമ്പന്നമാണ് ഓരോവർഷത്തെയും ഓണാഘോഷം. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കിത്തിരിച്ച്‌ പൂക്കളമത്സരം, ഓണക്കളികൾ, ഓണസദ്യ, രക്ഷിതാക്കൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ തുടങ്ങിയവയും ഓരോ വർഷവും വ്യത്സ്തമായ മറ്റുപരിപാടികളോടെയും ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കുട്ടികൾവീടുകളിൽനിന്നും ആഘോഷിക്കുകയും ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാപരിപാടികൾ അവതരിപ്പിച്ചു.


       

അരങ്ങ് - സ്‌കൂൾ വാർഷികാഘോഷം

സ്‌കൂളിന്റെ വാർഷികാഘോഷം അരങ്ങ് എന്നപേരിൽ ആഘോഷിക്കുന്നു. അക്ഷരാർത്ഥത്തിൽ ചെട്ടികുളം പ്രദേശത്തെത്തന്നെ പുളകച്ചാർത്തിലാറാടിക്കുന്ന ഉത്സവംതന്നെയാണ് അരങ്ങ്. സ്‌കൂളിലെ എല്ലാവിദ്യാർത്ഥികളെയും മികച്ച പരിശീലനം നൽകി സ്റ്റേജിലെത്തിക്കുന്നതിന് പുറമെ വിവിധ സാംസ്‌കാരിക പരിപാടികളും ഇതിന്റെ കൂടെ നടക്കുന്നു. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലൂടെ ലളിതമായി കലാപരിപാടികൾ നടത്തി.


               

ശിശുദിനം

നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നു. വിവിധ കലാപരിപാടികളും ടാബ്ലോയും നിറപ്പകിട്ടാർന്ന് ഘോഷയാത്ര തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണ് ഓരോ വർഷത്തെയും ശിശുദിന പരിപാടികൾ.      

പലഹാരപ്പെരുമ

വിദ്യാർത്ഥികളിൽ ശരിയായ ഭക്ഷണശീലം ഉറപ്പാക്കുക, ഭക്ഷണത്തെ ഒരു പഠനവിഭവമാക്കി അതിലൂടെ നേടുന്ന അറവുകളെ കുട്ടിയുടെ ഭാഷയുടെ വളർച്ചക്ക് പ്രയോജനപ്പെടുത്തുക, രക്ഷിതാക്കളെയും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ പലഹാരപ്പെരുമ എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ഇതിൽ കുട്ടികളുടെ ഓരോ ഭക്ഷണവിഭവവും എങ്ങിനെതയ്യാറാക്കുന്നുവെന്ന കുറിപ്പും തത്സമയ വിവരണവും ഉണ്ടാകും.