കല്ല്യാശ്ശേരി സെൻട്രൽ എൽ പി സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്ല്യാശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കല്ല്യാശ്ശേരി സെൻട്രൽ എൽ പി സ്കൂൾ

കല്ല്യാശ്ശേരി സെൻട്രൽ എൽ പി സ്കൂൾ
പ്രമാണം:Schoolwikkikclp.jpg
schoolwikkikclp.jpg
വിലാസം
കോലത്തുവയൽ

school13640@gmail.com
,
അഞ്ചാംപീടിക പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം02 - 06 - 1924
വിവരങ്ങൾ
ഫോൺ9446305507
ഇമെയിൽschool13640@gmail.com
കോഡുകൾ
സ്കൂൾ കോഡ്13640 (സമേതം)
യുഡൈസ് കോഡ്32021300603
വിക്കിഡാറ്റQ64458107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി റീത്ത
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
14-03-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അഗ്ര പണ്ഡിതനായ ശ്രീ മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാൽ സ്ഥാപിതമായതും ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നതുമായ കല്യാശ്ശേരി സെൻട്രൽ എൽ പി സ്കൂളിൻറെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമാണ്. ഒരുപക്ഷേ കല്യാശ്ശേരി ഗ്രാമത്തിലെ ആദ്യ സ്കൂൾ എന്ന വിശേഷണം കൂടി ഈ സ്കൂളിന് തന്നെയായിരിക്കും. 1922 എന്ന രേഖപ്പെടുത്തിയതിന് മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവർത്തനം തുടങ്ങിയതായി മനസ്സിലാക്കിയിട്ടുണ്ട്. എഴുത്ത് പള്ളി വളപ്പ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തിന് അല്പം അകലെയായി കപ്പോത്ത് കാവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പറമ്പിൽ ചെറിയ ഷെഡ് കെട്ടിയാണ് ആദ്യ പ്രവർത്തനം തുടങ്ങുന്നത്. തന്റെ വർധിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള മതിയായ അഭിലാഷം മാത്രമാണ് എഴുത്തച്ഛനെ ഇതിന് പ്രേരകമാക്കിയത്. പിന്നീട് ആ ഷെഡ് കാറ്റിൽ തകരുകയാണ് ഉണ്ടായത്. എഴുത്ത് പഠിപ്പിക്കുന്ന സ്ഥാപനം എന്ന അർത്ഥത്തിൽ ജനങ്ങൾ അതിനെ 'എഴുത്തുപള്ളി' എന്ന് വിളിക്കുകയും സ്ഥിതിചെയ്യുന്ന 'എഴുത്തുപള്ളി വളപ്പ്' എന്ന് വിശേഷിപ്പിച്ചു വിളിക്കുകയും ചെയ്തു. പഴമക്കാര് ആ പറമ്പ് എഴുത്തുപള്ളി വളപ്പ് എന്ന് വിളിക്കപ്പെടുന്നു.ആ വിദ്യാകേന്ദ്രം കോലത്തു വയലിൽ വരികയും തൈരിന്റകത്ത് അഹമ്മദ് എന്ന ആളുടെ വീട് താൽക്കാലിക പഠനകേന്ദ്രം ആയി സ്വീകരിക്കുകയും ചെയ്തു. കുറച്ചുകാലം അവിടെ പഠിപ്പിച്ചതിനുശേഷം അല്പംകൂടി സൗകര്യം തോന്നിയ അടൂർ അപ്പ ആചാരി എന്ന ആളുടെ വീട്ടിലേക്ക് പഠനം മാറ്റി .അവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കെ  വീട് അപ്പ ആചാരിക്ക് ആവശ്യമായി വന്നതിനാൽ ഒഴിയേണ്ടിവന്നു. ഇത്രയും നാൾ   പ്രവർത്തിക്കുമ്പോഴും എഴുത്തച്ഛൻ ചുറ്റുപാടുമുള്ള നിവാസികളുടെ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. ഒരു വിദ്യാലയം വേണ്ടതിന്റെ ആവശ്യം പരിസരവാസികൾക്ക് ബോധ്യമുള്ളതുകൊണ്ടും,ചന്തുക്കുട്ടി എഴുത്തച്ഛന്റെ വിദ്യ നൽകുവാനുള്ള അതിയായ ദാഹവും  കൂടിച്ചേർന്നപ്പോൾ   ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം ഐക്കൽ അംബു എന്ന വ്യക്തിയിൽ നിന്നും വിലയ്ക്കുവാങ്ങി. ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് ഒരു താൽക്കാലിക ഷെഡ് കെട്ടി പ്രവർത്തനം തുടങ്ങി. ഏകാധ്യാപക എന്ന സ്ഥിതിക്ക് മാറ്റം വന്നു.  കോറോത്ത് കുണ്ടൻ മാസ്റ്റർ എന്നയാളും കൂടി  ചേർന്നാണ് വിദ്യാലയം നടത്തിയത് .വർഷങ്ങൾ കൊണ്ട് താൽക്കാലിക ഷെഡിന് മാറ്റം വന്നു .സ്കൂളിന് 1922 അംഗീകാരം നേടി. സ്കൂളിൽ ധാരാളം അധ്യാപകർ വരികയും പോവുകയും ചെയ്തു .സ്കൂളിൽ ഏറെക്കാലം പ്രവർത്തിച്ച ഒ വി നാരായണൻ മാസ്റ്റർ അധ്യാപകനായി ചേർന്നു. ഈ കാലഘട്ടത്തിൽ സ്കൂൾ മാനേജ്മെൻറ് ചെറിയ മാറ്റം വന്നു. ഒ വി നാരായണൻ മാസ്റ്ററുടെ സഹോദരൻ ഒ വി രാഘവൻ നമ്പ്യാർക്ക് മൊറാഴയിലുള്ള സ്കൂളിന്റെ മാനേജ്മെൻറ് പാർട്ട്ണർഷിപ്പ് ഉണ്ടായിരുന്നു .അത് കൊറോത്ത്കുണ്ടൻ മാസ്റ്ററും ഒ വി രാഘവൻ നമ്പ്യാറും പരസ്പരം കൈമാറി. സഹോദരനായ ഒ വി നാരായണൻ മാസ്റ്റർ അധ്യാപകൻ ആയതിനാൽ മേൽനോട്ടത്തിന് സൗകര്യമാണ് എന്ന  ചിന്താഗതിയാണ് കൈമാറ്റത്തിന് വഴിവെച്ചത്.കല്യാശ്ശേരി ഗ്രാമത്തിലെ കോലത്ത് വയൽ പ്രദേശത്തിന്റെ പ്രത്യേക സ്ഥിതിവിശേഷം സ്കൂളിന്റെ വളർച്ച സുഗമമായി മാറുവാൻ അനുയോജ്യം ആയിരുന്നില്ല. കല്ല്യാശ്ശേരി അംശത്തിലെ 'താർ മരുഭൂമി' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ്   സ്ഥിതി. ചുട്ടു പഴുക്കുന്ന മണൽ കുട്ടികൾക്ക് ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വരാൻ കൂടി വിഷമം ഗവൺമെൻറ് സർവീസിൽ മറ്റു ജോലികളിലും എത്തിപ്പെട്ടവർ ആരുമില്ല ഉന്നത വിദ്യാഭ്യാസം നേടിയവർ എന്നു പറയുന്നവരും  ഇല്ല രണ്ടാംലോകമഹായുദ്ധത്തിൽ പട്ടാളത്തിൽ ചേർന്നവരായി വിരലിലെണ്ണാവുന്ന ഏതാനും പേർ ഉണ്ടെന്നു മാത്രം. മാത്രമല്ല ജാതിയാതയും മറ്റും കൊടികുത്തിവാണിരുന്നു എല്ലാംകൊണ്ടും ഈ പ്രദേശം വളരെ പിന്നിലായിരുന്നു. ഇത്രയും കാലഘട്ടം കടന്നുവന്നപ്പോഴേക്കും അഞ്ചാം തരം വരെ  എത്തിക്കഴിഞ്ഞിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂർദ്ധന്യം. നാട്ടിൽ  വറുതിയുടെ തീമഴ ജനങ്ങൾ വളരെ ജീവിത വിഷമം അനുഭവിക്കുന്ന ഒരു കാലഘട്ടം അക്കാലത്തെ പ്രധാന അധ്യാപകനായ നാരായണൻ മാസ്റ്റർ പട്ടാളത്തിൽ ചേർന്ന് എഴുത്തച്ഛൻ പ്രായത്തിന്റെ ആധിക്യാത്താൽ സ്കൂളിൽ വരുന്നത് നിർത്തി ഈ അവസരത്തിൽ  സ്കൂളിന്റെ ഒരു മൈൽ ദൂരത്തിൽ     മറ്റൊരു സ്കൂൾ ആരംഭിച്ചു.കല്യാശ്ശേരി ഗേൾസ് എൽ പി സ്കൂൾ ഇപ്പോഴത്തെ കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ. കുട്ടികൾ വിഭജിക്കപ്പെട്ടു.ഇത് സെൻട്രൽ സ്കൂളിന് കൂനിന്മേൽ കുരു എന്ന പോലെ അനുഭവപ്പെട്ടു. സ്കൂളിന്റെ നടത്തിപ്പിന് പ്രായാസമായ ഈ   കാലഘട്ടത്തിൽ സ്കൂളിന് അംഗീകാരം തന്നെ നഷ്ടപ്പെടും എന്ന വിധത്തിലായി അപ്പോഴാണ്  ഒ വി നാരായണൻ നമ്പ്യാർ  അധ്യാപകനായി വരുന്നത് അപ്പോൾ സ്കൂളിൽ രണ്ട് വനിതാ അധ്യാപികമാരായ പി യാശോധ എ ശ്രീദേവി എന്നിവരുമുണ്ടായിരുന്നു വനിതകൾ സ്കൂളിൽ അധികമൊന്നും ടീച്ചർമാർ ആയി പ്രവർത്തിക്കാത്ത ഒരു കാലഘട്ടമായിരുന്നുവെന്നതും  ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ഇൻസ്പെക്ടർമാരുടെ കൂടെ കൂടെയുള്ള വിസിറ്റ് അധ്യാപകരുടെ കൂട്ടായ്മ എന്നിവ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് കൂടി എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കിയിരുന്നു. കെ വി നാരായണൻ മാസ്റ്റർ ഈ സ്ഥിതിക്ക് മാറ്റം വരുത്തുവാൻ ഉള്ള ശ്രമത്തിൽ മുഴുകി കെവി ആണെങ്കിൽ സ്കൂൾ പരിസരത്തുള്ള ജനങ്ങളുമായി ചുരുങ്ങിയ നാൾ കൊണ്ട് നല്ല ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു ജനങ്ങൾക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും നാരായണൻ മാസ്റ്റർ വേണം, പട്ടാളത്തിലുള്ള  മകനുവേണ്ടി ഒരു കത്തെഴുതണമെങ്കിൽ  കത്തിന് മേൽവിലാസം എഴുതണമെങ്കിൽ എല്ലാം നാരായണൻ മാസ്റ്റർ സമീപിക്കുന്ന വിധതോളം അത് വർദ്ധിച്ചു. സ്കൂളിൻറെ ഒരു ഭാഗത്തുള്ള മുറിയിൽ ഒരുവായനശാല തുടങ്ങി കെ പി ആർ വായനശാല എന്നായിരുന്നു പേര് എല്ലാവിധത്തിലുള്ള അദ്ദേഹത്തിൻറെ കഴിവും സ്കൂൾ നിലനിർത്തുന്നതിനുള്ള വേണ്ടി ഉപയോഗിച്ചു. അദ്ദേഹം നാട്ടിലിറങ്ങി ജനങ്ങളിൽനിന്നും ചെറിയ സംഭാവനകൾ പിരിച്ചു. തുക സംഭരിക്കുകയും അന്നത്തെ റേഷൻ മൊത്തവിതരണക്കാരാ യ പിസി സൊസൈറ്റി സമീപിച്ച് ഏതാനും ചാക്ക് അരി   അനുവദിക്കുകയും സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി തുടങ്ങുകയും ചെയ്തു. പരസ്യ കമ്പോളങ്ങളിൽ അന്ന് അരി ഉണ്ടായിരുന്നില്ല  റേഷൻ മാത്രമാണ്   അരി കിട്ടാനുള്ള വഴി. പട്ടിണിയിലും അർദ്ധ പട്ടിണിയിലും കഴിഞ്ഞുകൂടുന്ന കുടുംബങ്ങൾക്ക് കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് ഇത് ഒരു ആശ്വാസമായി സ്കൂളിൻറെ അംഗീകാരം നഷ്ടപ്പെട്ടുപോകുന്ന സ്ഥിതി മാറി എന്നുമാത്രമല്ല വേണ്ടതിലധികം കുട്ടികളുമായി. സ്കൂൾ മാനേജ്മെൻറ് കെ വി യുടെ പേരിൽ മാറ്റി കൊടുക്കുവാൻ മാനേജരായിരുന്ന ഓ വി രാഘവൻ നമ്പ്യാർ തയ്യാറായിരുന്നു. സ്കൂളിന് നിലനിൽപ്പില്ലാതായി പോകുമെന്നുള്ള ഭയം ആയിരുന്നു കാരണം വ്യക്തിപരമായി സ്വത്ത് സമ്പാദിക്കുക എന്നത് ജീവിത ലക്ഷ്യം അല്ലാത്തതിനാൽ കെവി അതിന് തുനിഞ്ഞില്ല.അധ്യാപക സംഘടന ഈ കാലഘട്ടത്തിൽ ഒന്നും തന്നെ അധ്യാപകർക്ക് ഒരു സംഘടന ഉണ്ടായിരുന്നില്ല. കെ വി നാരായണൻ മാസ്റ്റർ ഇതിന് മുൻകൈയെടുത്ത് പ്രവർത്തിക്കുകയുണ്ടായി 1945 ആണെന്ന് ഓർക്കുന്നു താലൂക്ക് അധ്യാപകരുടെ ഒരു സമ്മേളനം അന്നത്തെ ഗേൾസ് സ്കൂളിൽ വിളിച്ചു ചേർത്തു. ഇന്നത്തെ സൗത്ത് യുപി സ്കൂളിൽ. ചേർന്നത് ഇന്നത്തെ സൗത്ത് യുപി സ്കൂളിൽ ആണെങ്കിലും ആ സമ്മേളനത്തിന് സംഘാടകൻ കെവി ആയിരുന്നു.സെൻട്രൽ എൽ പി സ്കൂൾ ആയിരുന്നു മറ്റു പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രം. യോഗം സംഘടിപ്പിക്കുവാൻ ഓ വി ഗോവിന്ദൻ നമ്പ്യാരും ഗേൾസ് സ്കൂളിലെ പ്രധാനാധ്യാപകനായ  കെ വി കൃഷ്ണൻ മാസ്റ്റർസഹായികളായി പ്രവർത്തിച്ചിരുന്നു  ആ യോഗത്തിൽ വച്ച് ചിറക്കൽ താലൂക്ക്  ടീച്ചേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന രൂപീകരിച്ചു  ആ സംഘടന പിന്നീട് മലബാർ ടീച്ചേഴ്സ് യൂണിയൻ ആയി വളർന്നു. കേരളം  ഉടലെടുത്തപ്പോൾ കേരള ടീച്ചേഴ്സ് യൂണിയൻ പിന്നീട് കെ എ പി ടി യുണിയാനായും ഇന്നത്തെ കെ പി എസ് ടി എ യുടെ ചരിത്രമെഴുതുമ്പോൾ കല്യാശ്ശേരി സെൻട്രൽ  എൽപി സ്കൂളിന്റെ പേരുകൾ   അനുസ്മരിച്ചില്ലെങ്കിൽ ചരിത്രം പൂർത്തിയാവുകയില്ല.ഈ കാലഘട്ടത്തിൽ തന്നെ സ്കൂളിൻറെ ഒരു വാർഷികാഘോഷം നടത്തുകയുണ്ടായി ആർഭാടമായി തന്നെ നടത്തിയ  വാർഷികത്തിന് ശേഷം പ്ലാറ്റിനം ജൂബിലി ആഘോഷം വരെ വിപുലമായ ആഘോഷം ഒന്നും നടത്തിയിരുന്നില്ല.ഈ കാലഘട്ടം ആകുമ്പോഴേക്കും ഒ വി നാരായണൻ നമ്പ്യാർ പട്ടാളത്തിൽ നിന്നും പിരിഞ്ഞു വന്നു. നാട്ടിൽ രാഷ്ട്രീയമായ  മാറ്റങ്ങൾ വന്നു.ഒ വി നാരായണൻ നമ്പ്യാർ വീണ്ടും പ്രധാനാധ്യാപകനായി കെ വി ആണെങ്കിൽ 1948 ടീച്ചർ സർട്ടിഫിക്കറ്റ് റദ്ധ്ചെയ്യപ്പെട്ട സ്ഥിതിയിലും. വർഷങ്ങൾക്കുശേഷം സർട്ടിഫിക്കറ്റ് തിരിച്ചു നൽകിയില്ലെങ്കിലും അധ്യാപക ജോലി ചെയ്യാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി പിന്നീട് വന്ന അധ്യാപകരുടെ കൂട്ടത്തിൽ സി എച്ച് നാരായണൻ മാസ്റ്ററുടെ പേരെടുത്തു പറയത്തക്കത്താണ്. അദ്ദേഹം അധ്യാപകൻ എന്ന നിലയ്ക്ക് കുട്ടികളുടെയും നാട്ടുകാരുടെയും പ്രശംസക്ക്  പാത്രീ ഭവിച്ചിരുന്നു.ഇന്ന് വിദ്യാഭ്യാസരംഗത്തും മറ്റ് രംഗത്തും മറ്റു കലാകായിക രംഗത്തും ഈ വിദ്യാലയം ശോഭിച്ചു നിൽക്കുന്നത് കാണുമ്പോൾ എല്ലാവർക്കും ചാരിതാർത്ഥ്യമുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

2010 മുതുൽ കല്യാശ്ശേരി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിള് ട്രസ്റ്റിന്റെ കീഴിൽ ആണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ പ്രവർത്തനം ആരംഭിച്ചു ഒരു നോറ്റാണ്ടു പിന്നിടുമ്പോൾ ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളെ നാടിനു സംഭാവന ചെയ്യാൻ ഭാഗ്യം ലഭിച്ച സ്ഥാപനമാണ് കല്യാശ്ശേരി സെൻട്രൽ എൽ പി  സ്കൂൾ ഇന്ത്യൻ ഫുട്ബോളർ കെ ടി രഞ്ജിത്ത് പ്രശസ്ത ന്യൂറോ സർജൻ ഡോക്ടർ ഇ  പി ഉണ്ണിക്കറിഷ്ണൻ എന്നിവർ അവരിൽ ചിലർ മാത്രം  

വഴികാട്ടി

{{#multimaps: 11.968843790354237, 75.3443187541801| width=800px | zoom=17}}