പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 13 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
19015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19015
യൂണിറ്റ് നമ്പർLK/2018/19015
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ലീഡർമുഹമ്മദ്
ഡെപ്യൂട്ടി ലീഡർഷിഫ ഒ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൗഫൽ അഞ്ചുകണ്ടൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസീന പി കെ
അവസാനം തിരുത്തിയത്
13-11-2023MT 1206


ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം

ലിറ്റിൽ കൈറ്റ്സ്

വിവര സാങ്കേതികവിദ്യ രംഗത്തെ അഭിരുചി കണ്ടെത്തി ആ മേഖലയിൽ അവബോധം സൃഷ്ടിച്ച് മുന്നേറാൻ കുട്ടികൾക്ക് അവസരം ലഭിക്കാൻ കേരളത്തിൽ സംസ്ഥാന വിദ്യാഭ്യാസ ക്ലബും ഐ.ടി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.

നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.


ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ

  • കൈറ്റ് മാസ്റ്റർ: നൗഫൽ എ പി
  • കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ

പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ
  • ഡിജിറ്റൽ പൂക്കളം
  • 2018 ജൂലൈ 4 ന് ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി.
  • 2018 ജൂലൈ 11 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈ-ടെക് ക്ലാസ്‌റൂം പരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് നൽകി.
  • അനിമേഷൻ പരിശീലനം 5 ആഴ്ചകളിലായി (ഓരോ ബുധനാഴ്ചയും) പൂർത്തീകരിച്ചു.
  • 2018 ആഗസ്ത് 30 ന് യുണിറ്റ് തല ഏകദിന ക്യാമ്പ് നടത്തി. അംഗങ്ങൾ ഗ്രൂപ്പായി തിരിഞ് അനിമേഷൻ സിനിമകൾ നിർമ്മിക്കുന്ന വിധം പരിശീലിച്ചു.
ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകുന്നു.
റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിക്കുന്നു.
റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ നിന്ന്...
യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ എസ് ഐ ടി സി മൊയ്‌ദീൻ കുട്ടി മാസ്റ്റർ ക്ലാസ്സ് നയിക്കുന്നു....
യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ നിന്ന്...
കുട്ടികൾക്കുള്ള ഐ ഡി കാർഡ്
ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്‌കൂൾ ഗേറ്റിനടുത്ത് സ്ഥാപിച്ചിരിക്കുന്നു...
ലിറ്റിൽ കൈറ്റ്സ് ബോർഡ്
ഏകദിന പരിശീലന ക്യാമ്പ് - വാർത്ത
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം