ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി

ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ലക്ഷ്യങ്ങൾ.

  • കുട്ടികളുടെ സാംസ്ക്കാരിക നിലവാരം ഉയർത്തുക.
  • സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.
  • കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.
  • കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക

പ്രവർത്തനങ്ങൾ

  • ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
  • കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
  • ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  • ചിത്രംവര, നാടൻപാട്ട്, എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

അംഗങ്ങൾ

  • സെലീന ജോർജ്ജ് (അധ്യാപിക)
  • ഭാസുര ഷെെജു.
  • നന്ദന ലിജോ
  • ആഷിൻ രതീഷ്
  • എന്നിവർ നേതൃത്വം നൽകുന്നു

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.കുട്ടികളുടെ എണ്ണം കുറവായതിനാൽ ശസ‍്ത്രവിഷയങ്ങളിൽ തൽപ്പരരായകുട്ടികൾ നേതൃത്വം നൽകുകയും മറ്റ് എല്ലാകുട്ടികളും അംഗങ്ങളുമാണ്.

ലക്ഷ്യങ്ങൾ

  • ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ട്ടിക്കുക
  • ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
  • സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കു
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തലങ്ങൾ നടത്തുന്നു.

പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക

പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നു.

ചെറിയ ക്ലാസ്സ് മുതലുള്ള ചെറുപരീക്ഷണങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ നീരിക്ഷണത്തിൽ നടത്തുന്നു.

ബലൂൺ പമ്പരം,ബലൂൺ ബോട്ട്,തീ കത്താൻ വായു ആവശ്യമാണ്,വെള്ളത്തിൽ അലിയുന്നവ അലിയാത്തവ.തുടങ്ങിയ പരീക്ഷണങ്ങൾ നടത്തി കഴിഞ്ഞു.

അംഗങ്ങൾ

  • രമ്യ ജോൺ (അധ്യാപിക)
  • വന്ദന നോബി
  • നിരഞ്ചന ദാസ്
  • അഭിഷേക് അനിൽകുമാർ
  • എന്നിവർ നേതൃത്വം നൽകുന്നു

ഗണിതശാസ്ത്ര ക്ലബ്

ശസ്ത്രങ്ങളുടെ രാജ്ഞിയാണ് ഗണിതം.വിദ്യാലയങ്ങളിൽ ഗണിതലാബുകൾ ഉണ്ട്.മണിയന്ത്രം സ്കൂളിലും ഗണിത ലാബും ക്ലാസുകളിൽ ഗണിതമൂലയും ഉണ്ട്.ഇവയിലൂടെ ഗണിതത്തിൽ തൽപ്പരരായ കുട്ടികളെ കണ്ടെത്തി അവരുടെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിതത്തോടുള്ള പേടിമാറ്റി ഇഷ്‍ട്ടവും മനോഭവവും വളർത്തിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉല്ലാസ ഗണിതം പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു.

സൗകര്യങ്ങൾ

ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.

എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

ഗണിത ക്വിസ്സ് ,ഗണിത പസ്സിലുകൾ എന്നിവയും ജൈവവൈവിധ്യ പാർക്കിൽ ഉപയോഗിച്ചിരിക്കുന്ന ഗണിത വിഷയങ്ങളും കുട്ടികളുടെ ഗണിത ബുദ്ധിയും ഗണിതത്തോടുള്ള മനോഭവത്തിലും മാറ്റം ഉണ്ടാക്കുമെന്നത് തീർച്ചയാണ്.

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

ഭാസുര ഷെെജു

അഭയ് സുരേഷ്

ജിയോ

സേതുലക്ഷമി ജയൻ

ഗ്രന്ഥശാല

രമ്യ ജോൺ (അധ്യാപകൻ)

ഐ.ടി.ക്ലബ്

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

രമ്യ ജോൺ (അധ്യാപകൻ)

സെലീന ജോർജ്ജ് (അധ്യാപിക)

മിലൻ രാജേഷ്

ആതിര രാജു.

ഇംഗ്ലീഷ് ക്ലബ്

ലക്ഷ്യം

പ്രവർത്തനങ്ങൾ

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

രമ്യ ജോൺ (അധ്യാപകൻ)

വന്ദന നോബി

അവന്ദിക ഷിനു

ആഞ്ജലീന ബൈജു

അനശ്വര അനുരാജ്